
പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കണ്ടെത്തിയ കറുത്തബാഗിൽ കഞ്ചാവ് കണ്ടെത്തി. ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ഏഴ് പ്ലാറ്റ്ഫോമുകളിലും പരിശോധന നടത്തിയതിൽ ഏഴാം നമ്പർ പ്ലാറ്റ്ഫോമിൽ നടുഭാഗത്തായി ആളില്ലാതെ കാണപ്പെട്ട കറുത്ത ബാഗിൽ നിന്നാണ് പോളിത്തീൻ കവറിൽ നിറച്ച രണ്ടേ മുക്കാൽ കിലോ കഞ്ചാവ് കണ്ടെടുത്തിയത്. ബാഗും കഞ്ചാവും ഏതോ ട്രെയിനിൽ വന്ന യാത്രക്കാരൻ കൊണ്ടുവന്നതായാണ് പൊലീസിന്റെ സംശയം. പരിശോധന കണ്ട് കഞ്ചാവ് കൊണ്ടു വന്ന കാരിയർ ബാഗ് ഉപക്ഷിച്ച് കടന്ന് കളഞ്ഞതായാണ് നിഗമനം.
പാലക്കാട് റെയിൽവേ ഡി വൈ എസ് പി അബ്ദുൾ മുനീറിന്റെ നിർദ്ദേശ പ്രകാരം ഷൊർണൂർ റെയിൽവേ പൊലീസും കേരള റെയിൽവേ ഡാൻസാഫ് ടീമും പാലക്കാട് ജില്ലാ പൊലീസിന്റെ നാർക്കോട്ടിക് സ്റ്റിഫർ ഡോഗ് ബെറ്റിയുടെ സഹായത്തോടെയാണ് സ്ഥലത്ത് പരിശോധന നടത്തിയത്. ഈ സംഘം ട്രെയിനുകളിലും ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ഏഴ് പ്ലാറ്റ്ഫോമുകളിലും പരിശോധന നടത്തിയതിൽ ഏഴാം നമ്പർ പ്ലാറ്റ്ഫോമിലാണ് ആളില്ലാതെ കറുത്ത ബാഗ് കാണപ്പെട്ടത്. റെയിൽവേ സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 40 ൽ പരം ക്യാമറകൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താൻ ശ്രമിക്കുമെന്ന് ഷൊർണൂർ റെയിൽവേ പൊലീസ് സബ്ബ് ഇൻസ്പെക്ടർ അനിൽ മാത്യു അറിയിച്ചു പരിശോധനയിൽ എസ് ഐ അനിൽ മാത്യു എ എസ് ഐ സുരേഷ് പോലീസുകാരായ മുരുകൻ എസ് മണികണ്ഠൻ എം ശ്രീജിത്ത് ഗോകുൽ സുഭാഷ് സുപ്രിയ കവിത എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള പരിശോധനകളുണ്ടാകുമെന്നാണ് ഷൊർണൂർ റെയിൽവേ പൊലീസും കേരള റെയിൽവേ ഡാൻസാഫ് ടീമും പാലക്കാട് ജില്ലാ പൊലീസും നൽകുന്ന സൂചന.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam