
ആലപ്പുഴ: 1.2 കിലോ ഗ്രാം കഞ്ചാവ് (Cannabis) പിടികൂടി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ (Arrest). സൗത്ത് ദില്ലി കൽക്കാജി സ്വദേശിയായ ജലീലി (41) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുട്ടം മണിമല ജംഗ്ഷന് സമീപം ആക്രി കച്ചവടം നടത്തിവന്നിരുന്ന ഇയാൾ കഞ്ചാവ് ചില്ലറ വിൽപന നടത്തി വരികയായിരുന്നു. ആലപ്പുഴ നർക്കോട്ടിക് ഡിവൈഎസ്പി എംകെ ബിനുകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫും, ഹരിപ്പാട് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടർ ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
തിരുവനന്തപുരത്ത് നിരോധിത മത്സ്യമായ ആഫ്രിക്കൻ മുഷി കൃഷി, നശിപ്പിച്ച് ഫിഷറീസ് വകുപ്പ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് (Thiruvananthapuram) നിരോധിത മത്സ്യമായ ആഫ്രിക്കൻ മുഷി (African Mushi) കൃഷി നശിപ്പിച്ച് ഫിഷറീസ് വകുപ്പ് (Fisheries Department). കാട്ടാക്കട അഞ്ചുതെങ്ങിൻമൂഡ് സ്വകാര്യ മത്സ്യകൃഷിയിടത്തിലെ ആഫ്രിക്കൻ മുഷി കൃഷിയാണ് നശിപ്പിച്ചത്. ഫിഷറീസ് വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.
കണ്ടെത്തിയ മുഴുവൻ മത്സ്യവും നശിപ്പിച്ചതായി ഫിഷറീസ് വകുപ്പ് അറിയിച്ചു. നെയ്യാർ ഡാം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അനിത, സീഡ് ജില്ലാ രജിസ്‌ട്രേഷൻ പ്രോജക്ട് കോ-ഓർഡിനേറ്റർ ദീപ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടി എടുത്തത്. പിടിച്ചെടുത്ത് നശിപ്പിച്ചവയ്ക്ക് അരലക്ഷത്തിലധികം രൂപയുടെ മൂല്യം ഉണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam