
കണ്ണൂർ: പയ്യന്നൂർ പെരുമ്പയിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു. മയ്യിൽ നിരത്തുംപാലം സ്വദേശി ഷാഹിദ് (21)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തിരുവട്ടൂർ സ്വദേശി ഷിബിലിന് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. കൊല്ലത്ത് വിദ്യാർത്ഥികളായ ഇരുവരും അവധിക്ക് നാട്ടിൽ വന്നതായിരുന്നു. റോഡിലൂടെ നടന്ന് പോകുമ്പോൾ കാറിടിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam