
തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. പാലോട് കരിമൻകോട് സ്വദേശി ഷൈജു (40) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച മകൻ വസുദേവ് (12), മകൾ വാസുകി (6) എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂട്ടർ യാത്രക്കാർ വിതുരയിലേക്ക് വരുകയായിരുന്നു. കാർ യാത്രക്കാർ പൊൻമുടി വിനോദ സഞ്ചാരത്തിന് ശേഷം നെടുമങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്നു. കാർ തെറ്റായ ദിശയിൽ ഓടിച്ച് കയറ്റിയതാണ് അപകടത്തിന് കാരണം. നെടുമങ്ങാട് സ്വദേശികളായ മൂന്ന് പേരാണ് കാറിൽ സഞ്ചരിച്ചത്. മൂന്ന് പേരെയും വിതുര പൊലീസ് കസ്റ്റഡിയിലെടുത്തു. ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് അംഗം ഹബീബ് ഖാൻ്റെ ഡ്രൈവർ ആണ് മരിച്ച ഷൈജു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam