കോടമ്പാക്കം റെയിൽവേ സ്റ്റേഷനിലാണ് സംഭവം. നടന്നുവരുന്നതിനിടെ റെയിൽവേ ട്രാക്കിൽ ഇയർപോഡ് വീഴുകയായിരുന്നു. ഇത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ചെന്നൈ: ചെന്നൈയിൽ റെയിൽവേ ട്രാക്കിൽ വീണ ഇയർപോഡ് എടുക്കാൻ ശ്രമിക്കുന്നതിനിടെ കോളേജ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. വിഴുപ്പുറം സ്വദേശിയായ രാജഗോപാൽ (18) ആണ്‌ മരിച്ചത്. കോടമ്പാക്കം റെയിൽവേ സ്റ്റേഷനിലാണ് സംഭവം. നടന്നുവരുന്നതിനിടെ റെയിൽവേ ട്രാക്കിൽ ഇയർപോഡ് വീഴുകയായിരുന്നു. ഇത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 

ഒന്നാം വിവാഹ വാര്‍ഷികത്തില്‍ തമിഴ് സ്റ്റൈലില്‍ വീണ്ടും 'വിവാഹം'; വേറിട്ട ഫോട്ടോഷൂട്ടുമായി സ്വാസിക

https://www.youtube.com/watch?v=Ko18SgceYX8