ഡ്രൈവ‍ര്‍ ഉറങ്ങിപ്പോയി, പാലായിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം

Published : Mar 06, 2023, 06:22 PM ISTUpdated : Mar 06, 2023, 06:23 PM IST
ഡ്രൈവ‍ര്‍ ഉറങ്ങിപ്പോയി, പാലായിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം

Synopsis

മൂന്നാറിലേക്ക് പോയ തിരുവനന്തപുരം സ്വദേശികളായ നാലുപേർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

കോട്ടയം : പാലാ- പൊൻകുന്നം റൂട്ടിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പൂവരണി പെട്രോൾ പമ്പിന് സമീപം ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം. മൂന്നാറിലേക്ക് പോയ തിരുവനന്തപുരം സ്വദേശികളായ നാലുപേർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽ കാറിന്റെ  മുൻഭാഗം പൂർണ്ണമായും തകർന്നിരുന്നു. പാലാ പൊലീസ് കേസെടുത്തു. 

 

 

 

PREV
Read more Articles on
click me!

Recommended Stories

വാതിൽ തുറന്നു കിടക്കുന്നു, ഭണ്ഡാരം തകർത്ത നിലയിൽ; നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു
വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ മുൻഭാഗത്തെ പടിയിൽ പാമ്പ്, അറിയാതെ ചവിട്ടി, കടിയേറ്റ് മൂന്നാം ക്ലാസുകാരൻ മരിച്ചു