
കോഴിക്കോട്: കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് യുവാവ് മരിച്ചു. ചേളന്നൂർ പാലത്ത് അടുവാരക്കൽ താഴം പൊറ്റമ്മൽ അഭിനന്ദ് (20) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11-ഓടെയാണ് അപകടമുണ്ടായത്. കൊല്ലരുകണ്ടിയിൽ പ്രഫുൽദേവ് 20), മേക്കയാട്ട് അഭിജിത്ത് (20), അടുവാരക്കൽ മീത്തൽ സേതു (19), കക്കുഴി പറമ്പിൽ സലാഹുദീൻ (20) എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്.
കോഴിക്കോട് ഭാഗത്തു നിന്ന് വരികയായിരുന്നു ഇവർ. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും കാക്കൂർ പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ശിവദാസൻ-ജിഷ ദമ്പതിമാരുടെ മകനാണ് അഭിനന്ദ്. സഹോദരങ്ങൾ: അദില, അഭിനവ്.
Read more: 43കാരനും മകനും പത്താംക്ലാസ് പരീക്ഷ ഒന്നിച്ചെഴുതി; അച്ഛന്‍ ജയിച്ചു, മകന്‍ തോറ്റു.!
കണ്ണപുരത്ത് പിക്ക് അപ്പ് വാൻ റോഡരികിലേക്ക് പാഞ്ഞുകയറി; 2 മരണം, 5 പേർക്ക് പരിക്ക്
കണ്ണൂർ: കണ്ണപുരത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. റോഡ് സൈഡിൽ നിൽക്കുന്നവരുടെ ദേഹത്തേക്ക് വാഹനം പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. രണ്ട് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കണ്ണപുരം യോഗശാല സ്വദേശി എം നൗഫൽ, പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി അബ്ദുൾ സമദ് എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ സ്കൂട്ടർ യാത്രക്കാരനെയും റോഡരികിൽ നിൽക്കുന്ന ആളുകളെയും ഇടിക്കുകയായിരുന്നു. കണ്ണപുരത്ത് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. പിക്ക് വാൻ സ്കൂട്ടറിൽ ഇടിച്ച ശേഷം റോഡരികിൽ നിന്നവർക്ക് നേരെ പാഞ്ഞുകയറിയെന്നാണ് ഇവിടെ നിന്ന് ലഭിക്കുന്ന വിവരം.