ഏഴാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച് കുടുംബം പുലർത്താൻ ജോലി ചെയ്യേണ്ടിവന്നയാളാണ് ഭാസ്‌കർ വാഗ്‌മരെ. എന്നാല്‍ തുടര്‍ന്ന് പഠിക്കാന്‍ അദ്ദേഹത്തിന് എന്നും ആഗ്രഹം ഉണ്ടായിരുന്നു. 

പൂനെ: പത്താം ക്ലാസ് മഹാരാഷ്ട്ര ബോർഡ് പരീക്ഷ ഒന്നിച്ചെഴുതിയ അച്ഛനും മകനും നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ മഹാരാഷ്ട്ര ബോര്‍ഡ് എക്സാം ഫലം വന്നപ്പോള്‍ മകൻ പരാജയപ്പെട്ടു. എന്നാല്‍ പിതാവ് പരീക്ഷ ജയിച്ചു. മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് ഓഫ് സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ നടത്തുന്ന വാർഷിക പത്താം ക്ലാസ് പരീക്ഷകളുടെ ഫലം വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്.

ഏഴാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച് കുടുംബം പുലർത്താൻ ജോലി ചെയ്യേണ്ടിവന്നയാളാണ് ഭാസ്‌കർ വാഗ്‌മരെ. എന്നാല്‍ തുടര്‍ന്ന് പഠിക്കാന്‍ അദ്ദേഹത്തിന് എന്നും ആഗ്രഹം ഉണ്ടായിരുന്നു. അതിന്‍റെ ഫലമായി 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം മകനോടൊപ്പം ഈ വർഷം പരീക്ഷയെഴുതി.

കൂടുതൽ പഠിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു, പക്ഷേ കുടുംബ ഉത്തരവാദിത്തങ്ങൾ കാരണം അതിന് സാധിച്ചില്ല, പൂനെ നഗരത്തിലെ ബാബാസാഹെബ് അംബേദ്കർ ഡയസ് പ്ലോട്ടിലെ താമസക്കാരനായ വാഗ്മരെ ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

ക്ലാസ് കഴിഞ്ഞാല്‍ രോഗിയായ വാപ്പയ്ക്കൊപ്പം ചായക്കടയില്‍; ബാദുഷയുടെ 'എ പ്ലസ്' നേട്ടത്തിന് ഇരട്ടി മധുരം

പണ്ടുമുതലേ, പഠനം പുനരാരംഭിക്കാനും കൂടുതൽ മികച്ച ജോലി ലഭിക്കാന്‍ സഹായിക്കുന്ന ചില കോഴ്‌സുകൾ ചെയ്യാനും എനിക്ക് താൽപ്പര്യമുണ്ടായിരുന്നു. അതിനാൽ, പത്താം ക്ലാസ് പരീക്ഷ എഴുതാൻ ഞാൻ തീരുമാനിച്ചു. എന്റെ മകനും ഈ വർഷം പരീക്ഷ എഴുതുന്നു എന്നത് ഗുണകരമായി എന്ന് ഇദ്ദേഹം പറയുന്നു. താൻ എല്ലാ ദിവസവും പഠിക്കുകയും ജോലിക്ക് ശേഷം പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യാറുണ്ടെന്ന് വാഗ്മരെ പറഞ്ഞു. പരീക്ഷ പാസായതിന്റെ സന്തോഷത്തിലാണെങ്കിലും മകൻ രണ്ട് പേപ്പറുകളിൽ തോറ്റതിൽ വിഷമമുണ്ട്.

“സപ്ലിമെന്ററി പരീക്ഷയില്‍ വിജയിക്കാന്‍ മകന്‍ സഹിലിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ഇദ്ദേഹം പറയുന്നു. അവൻ വിജയിക്കുമെന്നാണ് ഞാന്‍ കരുതുന്നത് ഞാൻ പ്രതീക്ഷിക്കുന്നു, ഭാസ്‌കർ വാഗ്‌മരെ പറഞ്ഞു. മകൻ സാഹിലിലും ആത്മവിശ്വാസത്തിലാണ്.

"എന്റെ അച്ഛൻ എപ്പോഴും ചെയ്യാൻ ആഗ്രഹിച്ചത് ചെയ്തതിൽ എനിക്ക് സന്തോഷമുണ്ട്. പക്ഷേ, ഞാനും ഉപേക്ഷിക്കില്ല. ഞാൻ സപ്ലിമെന്ററി പരീക്ഷകൾക്ക് തയ്യാറെടുക്കുകയും പേപ്പറുകൾ ക്ലിയർ ചെയ്യാൻ ശ്രമിക്കുകയും ചെയ്യും, അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച പ്രഖ്യാപിച്ച ഫലമനുസരിച്ച് ഈ വർഷത്തെ മൊത്തം വിജയശതമാനം 96.94 ശതമാനമാണ്. കൊങ്കൺ ഡിവിഷനാണ് ഏറ്റവും ഉയർന്ന വിജയശതമാനം (99.27), നാസിക് ഡിവിഷൻ 95.90 ശതമാനവുമായി ഏറ്റവും താഴെയാണ്. ഈ വർഷം, പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് പേപ്പറുകൾ പൂർത്തിയാക്കാൻ 30 മിനിറ്റ് അധിക സമയം നൽകുകയും അവരുടെ സൗകര്യാർത്ഥം സ്വന്തം സ്കൂളുകൾ പരീക്ഷാ കേന്ദ്രങ്ങളായി അനുവദിക്കുകയും ചെയ്തിരുന്നു,

കഴിഞ്ഞ വർഷം (2020-21), കൊവിഡ്-19 കേസുകളുടെ വർദ്ധനവ് കാരണം പരീക്ഷകൾ റദ്ദാക്കിയിരുന്നു, കൂടാതെ 9-ാം ക്ലാസ് പരീക്ഷയിൽ ലഭിച്ച മാർക്ക് അടിസ്ഥാനമാക്കിയും പത്താം ക്ലാസിലെ ഇന്റേണൽ മൂല്യനിർണ്ണയം അനുസരിച്ചും ഫലങ്ങൾ തയ്യാറാക്കി. വിജയശതമാനം 2020-21 99.95 ശതമാനമായിരുന്നു.

‘മുമ്പന്മാര്‍ പലരും പിമ്പന്മാരായി, പിമ്പന്മാര്‍ പലരും മുമ്പന്മാരായി’: മാര്‍ക്ക് ലിസ്റ്റുമായിഡോ. ജോ ജോസഫ്