
കോഴിക്കോട്: മദ്യലഹരിയില്‍ എത്തിയ യുവാവ് സ്വന്തം വീടിന് തന്നെ തീയിട്ടു. കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം കാക്കൂര്‍ പാവണ്ടൂരിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പാവണ്ടൂര്‍ സ്‌കൂളിന് സമീപം പാടിമലയില്‍ രാമദാസിന്റെ വീടിനാണ് മകന്‍ അനുവിന്ദ് തീയിട്ടത്. ഇന്ന് പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം.
വിവരമറിയിച്ചതിനെ തുടര്‍ന്ന് നരിക്കുനിയില്‍ നിന്ന് എത്തിയ അഗ്നിരക്ഷാസേന തീ പൂര്‍ണമായും അണച്ചു. വീട്ടില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. വീട് ഭാഗികമായി കത്തിനശിച്ചു. ഏകദേശം ഒരു ലക്ഷം രൂപയുടെ വീട്ടുപകരണങ്ങള്‍ നശിച്ചതായി രാമദാസ് പറഞ്ഞു.
യുവാവ് മദ്യലഹരിയിലായിരുന്നുവെന്നും ഇയാള്‍ സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞു. പതിവുപോലെ മദ്യപിച്ചെത്തിയ അനുവിന്ദ് പിതാവുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കൈയ്യില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് വീടിന് തീയിടുകയുമായിരുന്നു. കാക്കൂര്‍ പൊലീസ് അനുവിന്ദിനെ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam