കുഴല്‍പ്പണവേട്ട തുടര്‍ക്കഥയാവുന്നു, വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട

Published : Jul 04, 2022, 04:00 PM IST
കുഴല്‍പ്പണവേട്ട തുടര്‍ക്കഥയാവുന്നു, വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട

Synopsis

വളാഞ്ചേരിയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ വന്‍ കുഴല്‍പ്പണവേട്ട

മലപ്പുറം: വളാഞ്ചേരിയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ വന്‍ കുഴല്‍പ്പണവേട്ട. 71,50,000 രൂപയാണ്  പിടിച്ചത്.  രഹസ്യ വിവരത്തെ വളാഞ്ചേരി പൊലീസ് ആണ് പരിശോധന നടത്തിയത്.  കെഎല്‍ 51U 3235 അശോക് ലയലന്‍ഡ് മിനി ഗുഡ്‌സില്‍ നിന്നാണ് പണം പിടിച്ചത്.  വാഹനത്തിന്റെ ഡാഷ് ബോര്‍ഡിന്റെ ഉള്ളിലും സീറ്റിന്റെ അടിയിലുമാണ് സൂക്ഷിച്ചിരുന്നത്.

വാഹനം ഓടിച്ചിരുന്ന ഷംസുദ്ധീന്‍ (42) ,  സഹായിയായി അബ്ദുല്‍ ജബ്ബാര്‍ (36) എന്നിവരെ അറസ്റ്റ് ചെയ്തു.
ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് മലപ്പുറത്ത് കുഴല്‍പണം പിടിക്കുന്നത്. രണ്ടിടങ്ങളില്‍ നിന്നാണ് കഴിഞ്ഞ ആഴ്ച പണം പിടിച്ചത്. ഒന്നരമാസക്കാലമായി 10 കോടിയിലധികം കുഴല്‍ പണമാണ് വളാഞ്ചേരി പൊലീസ് ഇതുവരെയായി പിടികൂടിയത്.

Read more: അജ്ഞാത സ്ത്രീയുടെ കൊലപാതകം; പതിനേഴ് വര്‍ഷത്തെ കേസ് പുനരന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

മലപ്പുറം: കടലാക്രമണത്തില്‍ പൊന്നാനി അഴീക്കല്‍ മുതല്‍ പാലപ്പെട്ടി കാപ്പിരിക്കാട് വരെയുള്ള കടല്‍ തീരത്ത് പല പ്രദേശങ്ങളിലും വെള്ളം ശക്തമായി കരയിലേക്കും വീടുകളിലേക്കും കയറി. മരക്കടവ്, മുറിഞ്ഞഴി, ഹിളര്‍ പള്ളി, അലിയാര്‍ പള്ളി പരിസരം, പാലപ്പെട്ടി, വെളിയങ്കോട് എന്നീ ഭാഗങ്ങളിലാണ്  ശക്തമായ കടലാക്രമണ ഭീഷണി നേരിടുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലാണ് വെള്ളം കയറി തുടങ്ങിയത്.

വീടുകള്‍ക്കകത്തേക്ക് തിരയടിച്ചു കയറുകയാണ്. അടിത്തറയിളകി നില്‍ക്കുന്ന വീടുകള്‍ പലതും നിലംപൊത്തല്‍ ഭീഷണി നേരിടുന്നുണ്ട്. മുറിഞ്ഞാഴി  മരക്കടവിലും വെളിയങ്കോട് തണ്ണിത്തുറയിലും കടല്‍ഭിത്തി തകര്‍ന്ന് വെള്ളം കരയിലേക്ക് കയറി. നിരവധി വീടുകള്‍ തകര്‍ച്ചയുടെ ഭീഷണിയിലാണ്. നിരവധി കുടുംബങ്ങള്‍ ബന്ധു വീട്ടിലേക്ക് താമസം മാറി. ചില പള്ളികളും മദ്രസകളും കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്. ട്രോളിംഗ് നിരോധനം കാരണം ദുരിതത്തിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍  കടല്‍ക്ഷോഭം കൂടിയതോടെ കൂടുതല്‍ പ്രയാസത്തിലാകുകയാണ്.

Read more:  ഒരേ രജിസ്‌ട്രേഷന്‍ നമ്പറില്‍ രണ്ട് ജെസിബികള്‍, പിടികൂടിയത് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനക്കിടെ

കൂടുതല്‍ പേര്‍ക്ക് പുനര്‍ ഗേഹം പദ്ധതി പ്രകാരം പത്ത് ലക്ഷം അനുവദിച്ചിട്ടും പല വിധത്തിലുള്ള നൂലാമാലകള്‍ കാരണം ഇവര്‍  നട്ടം തിരിയുകയാണ്. പൊന്നാനി അഴീക്കല്‍ മുതല്‍ കാപ്പിരിക്കാട് വരെയുള്ള തീരപ്രദേശങ്ങളില്‍ അപൂര്‍വം ഇടങ്ങളില്‍ മാത്രമേ സുരക്ഷിതമായ കടല്‍ ഭിത്തിയുള്ളൂ. കടല്‍ഭിത്തി നിര്‍മിക്കാന്‍ പേരിന് പദ്ധതികള്‍ പ്രഖ്യാപിക്കുന്നുവെന്നല്ലാതെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി ഏതാനും ചില കുടുംബങ്ങളെ പുനരധിവസിപ്പിച്ചതൊഴിച്ചാല്‍ തീരപ്രദേശത്തെ ആയിരത്തോളം കുടുംബങ്ങള്‍ ഇപ്പോഴും കടലാക്രമണ ഭീതിയില്‍ കഴിയുകയാണ്.

PREV
click me!

Recommended Stories

സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു
ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു