ബൈക്കിലെത്തി മാല കവര്‍ച്ച: രണ്ട് യുവാക്കള്‍ അറസ്റ്റില്‍

Published : Oct 16, 2021, 07:50 PM IST
ബൈക്കിലെത്തി മാല കവര്‍ച്ച: രണ്ട് യുവാക്കള്‍ അറസ്റ്റില്‍

Synopsis

വേങ്ങഴിയില്‍ വര്‍ഗീസിന്റെ ഭാര്യ അന്നമ്മ വര്‍ഗീസ് (75)ന്റെ കഴുത്തില്‍ കിടന്ന രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

മാന്നാര്‍: ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന (Chain snatching) സംഘത്തിലെ രണ്ടു യുവാക്കളെ മാന്നാര്‍ പൊലീസ് (Police) അറസ്റ്റ് (Arrest) ചെയ്തു. കായംകുളം പെരിങ്ങാല, ദേശത്തിനകം മുറി പന്തപ്ലാവില്‍ സ്വദേശി അന്‍ഷാദ് (29), ഭരണിക്കാവ് പള്ളിക്കല്‍ നാടുവിലേമുറി ജയഭവനില്‍ അജേഷ് (35) എന്നിവരെയാണ് മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച പകല്‍ നാലുമണിയോടടുത്ത് മാന്നാര്‍ വീയപുരം റോഡില്‍ ജിജി പ്ലാസക്ക് സമീപത്ത് കൂടി നടന്നു പോവുകയായിരുന്ന മാന്നാര്‍ പാവുക്കര ചെറുകര വേങ്ങഴിയില്‍ വര്‍ഗീസിന്റെ ഭാര്യ അന്നമ്മ വര്‍ഗീസ് (75)ന്റെ കഴുത്തില്‍ കിടന്ന രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

ബൈക്കിലെത്തിയ ഇവര്‍ വഴി ചോദിക്കാനെന്ന വ്യാജേന വീട്ടമ്മയുടെ അടുത്തെത്തി സംസാരിക്കുന്നതിനിടയില്‍ പുറകിലിരുന്നയാള്‍ സ്വര്‍ണ മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. മാന്നാര്‍ സിഐ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ സുനുമോന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിദ്ധീക്കുല്‍ അക്ബര്‍, സാജിദ്, പ്രവീണ്‍, ഹാഷിം, അനൂപ്, ജഗദീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കായംകുളം രണ്ടാം കുറ്റിക്ക് സമീപം റോഡില്‍ നിന്നും അറസ്റ്റ് ചെയ്തത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൃശൂരിലെ നടുക്കുന്ന സംഭവം; 23കാരിയെ വെട്ടി പരിക്കേൽപ്പിച്ചു, കാൽ അറ്റ നിലയിൽ, ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
ഓട്ടോയിൽ നടന്ന് വിൽപ്പന, പിടികൂടിയത് സഹോദരങ്ങളടക്കം നാലുപേരെ, 21.37 ​ഗ്രാം എംഎഡിഎംഎയും പിടിച്ചെടുത്തു