
മാന്നാര്‍: മുട്ട കയറ്റി വന്ന പിക് അപ്പ് വാന്‍ പാടത്തേക്ക് മറിഞ്ഞു. ആളപായം ഇല്ല. മാന്നാര്‍ മൂര്‍ത്തിട്ട മുക്കാത്താരി റോഡില്‍ വാഴത്തറ ട്രാന്‍സ്‌ഫോര്‍മറിന് സമീപമാണ് അപകടം. അപകടത്തില്‍ റോഡിന്റെ തിട്ടയിടിഞ്ഞു. മുട്ടകയറ്റി വന്ന പിക്കപ്പ് വാന്‍ വേഴത്താര്‍ പാടത്തിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉള്‍പ്പടെ രണ്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കേറ്റില്ല. ശനിയാഴ്ച രാവിലെ 11 മണിയോടെ അപകടം നടന്നത്.
കൊവിഡിൽ ആശ്വാസം, രോഗികൾ കുറയുന്നു, 7955 പുതിയ രോഗികൾ, 11769 പേർ രോഗമുക്തി നേടി, 57 മരണം
നാട്ടുകാരുടെ നേതൃത്വത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്ന മുട്ടയും ട്രേകളും കരക്കെത്തിച്ചു. പകുതിയിലേറെയും പൊട്ടിയ നിലയിലായിരുന്നു. കടകളിലേക്ക് വിതരണം ചെയ്യാന്‍ കൊണ്ടു വന്ന മുട്ടകളായിരുന്നു. നാല്‍പതിനായിരത്തോളം രൂപയുടെ മുട്ട വാഹനത്തിലുണ്ടായിരുന്നതായി ഉടമയും മുട്ട വ്യാപാരിയുമായ ഹരിപ്പാട് സ്വദേശി ഷഫീക്ക് പറഞ്ഞു. പൊതുവെ വീതി കുറഞ്ഞ റോഡിന്റെ സൈഡില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്‌ഫോര്‍മര്‍ കാരണം വാഹനങ്ങള്‍ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നു പോകുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam