ശ്രേയ ദർശന് സ്കൂളിലെത്തി മറ്റു കൂട്ടുകാരോടൊപ്പം പഠിക്കാൻ ബുദ്ധിമുട്ട് ആയതിനാൽ സമഗ്ര ശിക്ഷ അഭിയാൻ കേരളം പദ്ധതിയിലൂടെ ബുധനാഴ്ച ദിവസങ്ങളിൽ ഒരു സ്പെഷ്യൽ എഡ്യൂക്കേറ്ററിന്‍റെ സേവനം വീട്ടിലെത്തിച്ചാണ് വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോയിരുന്നത്
തിരുവനന്തപുരം: വീൽ ചെയറിലിരുന്ന് ഗൃഹാധിഷ്ടിത വിദ്യാഭ്യാസം നേടുന്ന ശ്രേയമോൾക്ക് ക്രിസ്മസ് ആഘോഷത്തിന്‍റെ സന്തോഷം പകുത്തു നൽകി അധ്യാപകരും കൂട്ടുകാരും സമഗ്ര ശിക്ഷ പ്രവർത്തകരും. ക്രിസ്മസ് ആഘോഷവും ശ്രേയയുടെ ജന്മദിനാഘോഷവും 'ചങ്ങാതികൂട്ടം' മ്യൂസിയം വളപ്പിൽ വച്ചാണ് ആഘോഷിച്ചത്. സമഗ്ര ശിക്ഷ അഭിയാൻ കേരളം നോർത്ത് യു ആർ സി തിരുവനന്തപുരം പരിധിയിൽ വരുന്ന കാച്ചാണി ഗവൺമെന്‍റ് ഹൈസ്കൂളിൽ ഗൃഹാധിഷ്ടിത വിദ്യാഭ്യാസം നേടുന്ന ശ്രേയ ദർശന്‍റെ ജന്മദിനാഘോഷവും ക്രിസ്മസ് ആഘോഷവുമാണ് എല്ലാവരും ചേർന്ന് ആഘോഷമാക്കിയത്.
ശ്രേയ ദർശന് സ്കൂളിലെത്തി മറ്റു കൂട്ടുകാരോടൊപ്പം പഠിക്കാൻ ബുദ്ധിമുട്ട് ആയതിനാൽ സമഗ്ര ശിക്ഷ അഭിയാൻ കേരളം പദ്ധതിയിലൂടെ ബുധനാഴ്ച ദിവസങ്ങളിൽ ഒരു സ്പെഷ്യൽ എഡ്യൂക്കേറ്ററിന്‍റെ സേവനം വീട്ടിലെത്തിച്ചാണ് വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോയിരുന്നത്. മിടുക്കി കുട്ടിക്ക് പഠന സാമഗ്രികളും മറ്റ് ആവശ്യ വസ്തുക്കളും കൂട്ടുകാരും അധ്യാപകരും ചേർന്നാണ് ഏത്തിക്കാറുള്ളത്. എസ് എസ് കെയുടെ നോർത്ത് യു ആർ സി പ്രവർത്തകരടക്കമുള്ളവരാണ് ഇക്കുറി പിറന്നാൾ സമ്മാനവുമായി എത്തി ആഘോഷം ഗംഭീരമാക്കിയത്.
ജന്മദിനാഘോഷവും ക്രിസ്മസ് ആഘോഷവും പരിപാടി ഉത്ഘാടനം കാച്ചാണി വാർഡ് കൗൺസിലർ പി രമയാണ് നിർവഹിച്ചത്. തിരുവനന്തപുരം ഡി പി ഒ ശ്രീകുമാരൻ, നോർത്ത് യു ആർ സി ബി പി സി അനൂപ് ആർ, ഐ ഇ ഡി സി പ്രോഗ്രാം ഹെഡ് ഇസ്മയിൽ ഇ , പ്രിയ എസ് (കാച്ചാണി ജി എച്ച് എസ് - ഹെഡ്മിസ്ട്രസ്), മുൻ ഹെഡ്മിസ്ട്രസ് സതീദേവി, പി ടി എ പ്രസിഡന്‍റ് അനിൽകുമാർ, പി ടി എ പ്രതിനിധികൾ, അധ്യാപകർ, സ്പെഷ്യൽ എഡ്യൂക്കേറ്റഴ്‌സ്, ചങ്ങാതിമാർ എല്ലാം ആശംസകൾ നേർന്നുകൊണ്ട് ശ്രേയമോളുടെ ഇത്തവണത്തെ ജന്മദിനം സുദിനമാക്കുകയായിരുന്നു. കൂട്ടുകരോടൊപ്പമുള്ള ഉല്ലാസയാത്ര ശ്രേയ ഹൃദയം കൊണ്ട് ആസ്വദിക്കുകയായിരുന്നു. കൂടെ കൂടിയെ എല്ലാവരുടെയും ഗാനത്തിനും , നൃത്തഅതിനൊപ്പം വീൽ ചെയറിലിരുന്നുകൊണ്ട് ശ്രേയ മോളും താളം പിടിച്ചത് എവർക്കും മറക്കാനാകാത്ത അനുഭവവും ആയി മാറിയിട്ടുണ്ടാകും.
വീഡിയോ കാണാം
