സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണ്ണകപ്പിനായി അവസാനലാപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിലവിൽ കണ്ണൂരിനെ പിന്തള്ളി ആതിഥേയരായ കോഴിക്കോട് മുന്നിലെത്തിയിട്ടുണ്ട്. 805 പോയിന്‍റുമായി കോഴിക്കോട് മുന്നിലെത്തിയപ്പോള്‍ 802 പോയിന്‍റോടെ കണ്ണൂർ തൊട്ടുപിന്നിലുണ്ട്
1പലിശക്കുരുക്ക്, ലക്ഷങ്ങളുടെ കടം; കുടുംബം ജീവനൊടുക്കിയത് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ
തിരുവനന്തപുരം കഠിനംകുളത്ത് വട്ടിപ്പലിശക്കുരുക്കിൽ പെട്ട പ്രവാസിയും കുടുംബവും കിടപ്പുമുറിയിൽ തീക്കൊളുത്തി മരിച്ചതിന്‍റെ ഞെട്ടലിലാണ് കേരളം. കണിയാപുരം പടിഞ്ഞാറ്റുമുക്ക് സ്വദേശികളായ രമേശൻ, ഭാര്യ സുലജകുമാരി, മകൾ രേഷ്മ എന്നിവരാണ് മരിച്ചത്. വിദേശത്ത് ഡ്രൈവർ ആയിരുന്ന രമേശൻ ഇന്നലെയാണ് നാട്ടിലെത്തിയത്. ഇതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. വർഷങ്ങളായുള്ള കടബാധ്യതയാണ് ഇവർക്കുണ്ടായിരുന്നത്. ഒന്നു തീർക്കാൻ മറ്റൊന്നെന്ന നിലയിൽ പലിശക്കുരുക്കിലകപ്പെട്ട് നിൽക്കക്കള്ളി ഇല്ലാതായതോടെയാണ് രമേശനും കുടുംബവും ആത്മഹത്യയിലേക്ക് നീങ്ങിയത്. സംഭവം നടക്കുമ്പോൾ സുലജകുമാരിയുടെ അച്ഛനും അമ്മയും മറ്റൊരു മുറിയിലുണ്ടായിരുന്നു. കടം കൊടുക്കാനുള്ളവരുടെ പേരും തുകയും ആത്മഹത്യാ കുറിപ്പിലുണ്ട്. വിദേശത്ത് ഡ്രൈവറായിരുന്നു രമേശൻ. കടബാധ്യത തീർക്കാൻ വീടും പുരയിടവും വിൽക്കാൻ ശ്രമിച്ചെങ്കിലും കേസിൽപ്പെട്ടതിനാൽ അതിനും കഴിഞ്ഞില്ല. വായ്പക്ക് ശ്രമിച്ചാണ് രമേശൻ നാട്ടിലെത്തിയത്. മകൾ രേഷ്മ ബിരുദ വിദ്യാർഥിനിയാണ്. മകൻ തമിഴ്നാട്ടിൽ പോയപ്പോഴാണ് ആത്മഹത്യ നടന്നത്.
തൃശ്ശൂരിലെ സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പില്‍ സ്ഥാപന ഉടമ പ്രവീണ്‍ റാണെ രാജ്യം വിടാതിരിക്കാന്‍ മുൻകരുതലെടുത്ത് പൊലീസ്. വിമാനത്താവളങ്ങളില്‍ തൃശ്ശൂര്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. അതിനിടെ പ്രവീണ്‍ റാണയുടെ വീട്ടിലും സ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ് നടത്തുകയും ചെയ്തു. തൃശൂര്‍ ആംദം ബസാര്‍, പുഴയ്ക്കല്‍, കുന്നംകുളം ഓഫീസുകളിലും റാണയുടെ അന്തിക്കാട്ടെ വീട്ടിലും പരിശോധന നടത്തിയ പൊലീസ് സംഘം നിരവധി രേഖകളും ഹാര്‍ഡ് ഡിസ്കുകളും പിടിച്ചെടുത്തു. രാവിലെ പത്തരയോടെ പൊലീസ് സംഘം വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡിനെത്തി. ആദം ബസാറിലെ ഓഫീസ് തുറക്കാത്തതിനാല്‍ പൂട്ടുപൊളിച്ചാണ് അകത്തു കടന്നത്. പുഴയ്ക്കലിലെ കോര്‍പ്പറേറ്റ് ഓഫീസിലും കുന്നംകുളത്തെ ഓഫീസിലും പ്രവീണ്‍ റാണയുടെ അന്തിക്കാട്ടെ വീട്ടിലും റെയ്ഡ് നടന്നു.
3നയന സൂര്യയുടെ മരണം; ആദ്യ അന്വേഷണത്തിലെ വീഴ്ചകൾ അക്കമിട്ട് നിരത്തി പുതിയ അന്വേഷണ സംഘം
യുവ സംവിധായക നയന സൂര്യയുടെ മരണം സംബന്ധിച്ച് ആദ്യം അന്വേഷിച്ച സംഘത്തിന്‍റെ വീഴ്ചകൾ അക്കമിട്ട് നിരത്തി പുതിയ അന്വേഷണ സംഘം. നയന ഉൾപ്പെടെ അഞ്ച് പേരുടെ ഫോൺ വിശദാംശങ്ങൾ മാത്രമാണ് അന്വേഷണ സംഘം എടുത്തത്. വിശദമായ അന്വേഷണം നടത്തിയില്ല. ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ കുറിച്ചും അന്വേഷണമുണ്ടായില്ല. ഇവരുടെ കോൾ വിശദാംശങ്ങള്‍ ശേഖരിച്ചില്ലെന്നും മൊഴികളിലെ വൈരുദ്ധ്യം പരിശോധിച്ചില്ലെന്നും പുതിയ അന്വേഷണ സംഘം വിമര്‍ശിച്ചിട്ടുണ്ട്. കഴുത്തിലുണ്ടായ മുറിവ് സ്വയം ഉണ്ടാക്കിയതെന്ന് വിശ്വസിക്കാനാവില്ലെന്നും പുതിയ അന്വേഷണ സംഘം പറയുന്നു. മുറി അകത്ത് നിന്ന് പൂട്ടിയെന്ന മ്യൂസിയം പൊലീസിന്റെ ന്യായം തെറ്റാണെന്നും പുതിയ അന്വേഷണ സംഘം പറയുന്നു. മുറിക്കുളളിൽ ലൈറ്റും ഫാനുമുണ്ടായിരുന്നില്ല. നയനയുടെ വീട്ടിലെ സന്ദർശകരെ കുറിച്ച് ആദ്യ അന്വേഷണ സംഘം പരിശോധിച്ചില്ലെന്നും സാമ്പത്തിക ഉറവിടം പരിശോധിച്ചില്ലെന്നും പുതിയ അന്വേഷണ സംഘം വിമര്‍ശിച്ചു. ഡിസിആര്‍ബി അസി. കമ്മീഷണറുടെ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്.
4 കലോത്സവ പോരാട്ടം ഇഞ്ചോടിഞ്ച്, ഫോട്ടോ ഫിനിഷിൽ ആരടിക്കും കപ്പ്
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണ്ണകപ്പിനായി അവസാനലാപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിലവിൽ കണ്ണൂരിനെ പിന്തള്ളി ആതിഥേയരായ കോഴിക്കോട് മുന്നിലെത്തിയിട്ടുണ്ട്. 805 പോയിന്‍റുമായി കോഴിക്കോട് മുന്നിലെത്തിയപ്പോള്‍ 802 പോയിന്‍റോടെ കണ്ണൂർ തൊട്ടുപിന്നിലുണ്ട്. തുടക്കം മുതലേ മുന്നേറ്റം തുടര്‍ന്ന കണ്ണൂരിന് നാലാം ദിനത്തില്‍ കാലിടറുകയായിരുന്നു. തൊട്ടുപിന്നിലുണ്ടായിരുന്ന കോഴിക്കോടിന്‍റെ കുതിപ്പിന് ആക്കം കൂട്ടിയത് നാടകം, തിരുവാതിര, സംഘനൃത്തം ഉള്‍പ്പെടെയുളള മത്സരങ്ങളുടെ ഫലങ്ങളാണ്. ചാംപ്യന്‍ പട്ടത്തിനായുള്ള സ്കൂളുകളുടെ പോരാട്ടത്തില്‍ തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് സ്കൂളിനെ പിന്തള്ളി ആലത്തൂർ ഗുരുകുലം സ്കൂള്‍ കുതിപ്പ് തുടരുകയാണ്. അതേസമയം കോടതി അപ്പീലുമായെത്തിയ 100 ഓളം വിദ്യാര്‍ത്ഥികളുടെ മത്സരഫലം തടഞ്ഞുവെച്ചിട്ടുണ്ട്. അവാസാന ദിനമായ നാളെ 11 മത്സരങ്ങളാണുള്ളത്. അതായത് കലാകിരീടം ആര്‍ക്കെന്നറിയാൻ അവസാന മത്സരം വെര കാത്തിരിക്കേണ്ടി വന്നേക്കും. നാളെ വൈകിട്ട് അഞ്ചിനാണ് സമാപനസമ്മേളനം.
ചാന്‍സലര്‍ ബില്ലില്‍ തീരുമാനം എടുക്കില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് രംഗത്തെത്തി. തനിക്ക് മുകളിലുള്ളവര്‍ തീരുമാനം എടുക്കട്ടേയേന്നാണ് ഗവര്‍ണറുടെ നിലപാട്. ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാനാണ് ഗവർണറുടെ നീക്കം. വിദ്യാഭ്യാസം കൺകറന്‍റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനങ്ങൾക്ക് മാത്രം തീരുമാനം എടുക്കാൻ ആകില്ലെന്നാണ് ഗവർണര്‍ വിശദീകരിക്കുന്നത്. സർക്കാരും ഗവർണരും തമ്മിൽ ഉണ്ടായ താൽക്കാലിക സമവായത്തിന്‍റെ ഭാവി, ഇനി ബില്ലിലെ തീരുമാനം അനുസരിച്ചായിരിക്കും. ഗവർണർ തീരുമാനം നീട്ടിയാൽ കോടതിയെ സമീപിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. അതേസമയം മുഖ്യമന്ത്രിക്ക് പുതവർഷ മധുരം നൽകിയതിൽ മറ്റ് വ്യാഖ്യാനങ്ങൾ വേണ്ടെന്നും ഗവർണർ ഇന്ന് പറഞ്ഞു.
സംസ്ഥാനത്തെ മൂന്ന് ഗവണ്‍മെന്‍റ് ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. എറണാകുളം, തിരുവനന്തപുരം, തൃശൂർ ലോ കോളജുകളിലെ പ്രിൻസിപ്പൽമാരെയാണ് അസാധുവാക്കിത്. തിരുവനന്തപുരം ഗവൺമെന്‍റ് ലോ കോളേജിലെ ബിജു കുമാർ, തൃശൂർ ഗവൺമെന്‍റ് ലോ കോളേജിലെ വി ആർ ജയദേവൻ എറണാകുളം ഗവൺമെന്‍റ് ലോ കോളേജിലെ ബിന്ദു എം നമ്പ്യാർ എന്നിവരുടെ നിയമനമാണ് റദ്ദാക്കിയത്. ചട്ടങ്ങൾ പാലിച്ച് യോഗ്യരായവരെ നിയമിക്കാനും ട്രൈബ്യൂണൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
7ആം ആദ്മി ബിജെപി കയ്യാങ്കളി, ദില്ലി മേയര്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു, പുതിയ തീയതി പിന്നീട്
ആം ആദ്മി ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ സാഹചര്യത്തില്‍ ദില്ലി മേയര്‍ തെരഞ്ഞെടുപ്പ് മാറ്റി വച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് മുൻപ് നാമനിർദേശം ചെയ്ത അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്തിയതിനെതിരെ ആപ് കൗൺസിലർമാർ പ്രതിഷേധിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമാണ് മേയർ വോട്ടെടുപ്പ് നടക്കുക. തെരഞ്ഞെടുക്കപ്പെട്ട കൊൺസിലർമാർ കൂടാതെ പത്തംഗങ്ങളെ ലഫ്. ഗവർണർക്ക് നാമ നിർദേശം ചെയ്യാം. താത്ക്കാലിക സ്പീക്കറായി ലഫ് ഗവർണർ നിയമിച്ച സത്യ ശർമ്മ ആദ്യം സത്യപ്രതിജ്ഞ ചെയ്യാൻ അവസരം നൽകിയത് നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കായിരുന്നു. അതോടെ ആപ് പ്രതിഷേധ മുദ്രാവാക്യമുയർത്തുകയായിരുന്നു.
8രാമക്ഷേത്രം തുറക്കുന്നത് പ്രഖ്യാപിക്കാൻ അമിത് ഷാ ആര്? ആഞ്ഞടിച്ച് മല്ലികാർജുൻ ഖാർഗെ
അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് രംഗത്തെത്തി. അയോധ്യാ രാമക്ഷേത്രം തുറക്കുന്നത് പ്രഖ്യാപിക്കാൻ അമിത് ഷാ ആരെന്ന് ഖാർഗെ ചോദിച്ചു. അക്കാര്യം ക്ഷേത്ര ഭാരവാഹികൾ നോക്കിക്കൊള്ളും. ആഭ്യന്തര മന്ത്രിയുടെ പണി രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കലാണെന്നും ഖാർഗെ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്രം അടുത്ത വർഷം തുറക്കുമെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുന്നത് പ്രധാനമന്ത്രിയാണെന്നും കോണ്‍ഗ്രസ് നിര്‍മ്മാണം തടയാനാണ് ശ്രമിച്ചതെന്നും ത്രിപുരയിലെ രഥയാത്രയില്‍ അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാക്കെതിരെ ഖാർഗെ രംഗത്തെത്തിയത്.
ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ് വിട്ട 17 പേര്‍ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തി. ദില്ലിയില്‍ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. പാർട്ടി വിട്ടവർ തറവാട്ടിലേക്ക് തിരികെ വകയാണ്, സന്തോഷത്തിന്‍റെ നിമിഷങ്ങളണിതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. കൂടുതൽ ആളുകളെ ഭാരത് ജോഡോ യാത്ര കോൺഗ്രസിലേക്ക് അടുപ്പിക്കുന്നുണ്ട്. പോയവർ ഇനിയും തിരികെ വരുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീർ മുൻ ഉപമുഖ്യമന്ത്രി, മുൻ പി സി സി അധ്യക്ഷൻ, എം എൽ മാരടക്കം 17 പേരാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് കോൺഗ്രസ് വിട്ടതെന്ന് കശ്മീര്‍ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് പറഞ്ഞു. തെറ്റുകൾ ആർക്കും സംഭവിക്കാം. അത് തിരുത്തി തിരികെ വന്നു. പാർട്ടിയോടും ജനങ്ങളോടും മാപ്പെന്ന് മുൻ പിസിസി അധ്യക്ഷൻ പീർ സാദാ മുഹമ്മദ് സയ്യിദ് പറഞ്ഞു. ഭാരത് ജോഡോ യാത്ര പുത്തൻ പ്രതീക്ഷ നൽകുന്നുണ്ട്. ഭാരത് ജോഡോ യാത്രയ്ക്ക് കശ്മീരിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
10 വിരമിക്കൽ തീരുമാനം പിൻവലിച്ച് സാനിയ മിർസ, ഓസ്ട്രേലിയന്‍ ഓപ്പണിൽ പോരടിക്കാനിറങ്ങും
വിരമിക്കൽ തീരുമാനം പിൻവലിച്ച് സാനിയ മിർസ ഓസ്ട്രേലിയന്‍ ഓപ്പൺ കളിക്കാനെത്തുമെന്നതാണ് കായികലോകത്തെ പ്രധാന വാർത്ത. കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസിന്റെ ആദ്യറൗണ്ടിൽ തോറ്റ് പുറത്തായതിന് പിന്നാലെയായിരുന്നു സാനിയ മിർസയുടെ വിരമിക്കൽ പ്രഖ്യാപനം. 2022 സീസണോടെ കളിക്കളത്തിൽ നിന്ന് പിൻവാങ്ങുമെന്നായിരുന്നു സാനിയ പറഞ്ഞത്. ഈ തീരുമാനം പിൻവലിച്ചാണ് ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാൻ സാനിയയുടെ തീരുമാനം. മിക്സ്ഡ് ഡബിൾസിൽ ഇന്ത്യൻതാരം രോഹൻ ബൊപ്പണ്ണയ്ക്കൊപ്പമാവും സാനിയ കളിക്കുക. 2021ലെ വിംബിൾഡണിലാണ് ബൊപ്പണ്ണയും സാനിയയും അവസാനമായി ഒരുമിച്ച് കളിച്ചത്. റിയോ ഓളിംപിക്സിലും സാനിയ - ബൊപ്പണ്ണ സഖ്യം ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയിരുന്നു. വനിതാ ഡബിൾസിൽ കസഖിസ്ഥാൻ താരം അന്ന ഡാനിലിനയ്ക്കൊപ്പമാണ് സാനിയ കോർട്ടിലെത്തുക. 2013ൽ സിംഗിൾസിൽ നിന്ന് വിരമിച്ച സാനിയ ഡബിൾസിൽ യുഎസ് ഓപ്പൺ, വിംബിൾഡൻ ഓസ്ട്രേലിയൻ ഓപ്പൺ കിരീടങ്ങൾ സ്വന്തമാക്കി. മൂന്നു തവണ മിക്സഡ് ഡബിൾസിലും ജേതാവായി.
