ചെങ്ങന്നൂർ മുളക്കുഴ സ്വദേശിയായ യുവാവ് റാസൽഖൈമയിൽ വാഹനാപകടത്തിൽ മരിച്ചു

Published : Oct 07, 2026, 02:07 PM IST
chengannur man dies in ras al khaimah

Synopsis

കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം. ഫുട്പാത്തിലൂടെ നടന്നുപോകുകയായിരുന്ന സനതിനെ പിറകിൽനിന്ന് അമിതവേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ചെങ്ങന്നൂർ(ആലപ്പുഴ): യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മുളക്കുഴ സ്വദേശിയായ യുവാവ് മരിച്ചു. മുളക്കുഴ പെരിങ്ങാല തുണ്ടത്തിൽ പരേതനായ സനലിന്റെ മകൻ സനത് സനൽ (24) ആണ് മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം. ഫുട്പാത്തിലൂടെ നടന്നുപോകുകയായിരുന്ന സനതിനെ പിറകിൽനിന്ന് അമിതവേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സനതിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെ നാലോടെ മരണം സംഭവിച്ചു.

സംസ്കാരം ബുധനാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ നടക്കും. അമ്മ: സുജ. സഹോദരൻ: സംഗീത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആലപ്പുഴ ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു
നാട്ടിക ടോൾ പ്ലാസയിലെ നിരക്കു സംബന്ധിച്ച് ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറത്ത്, നാളെ മുതൽ ടോൾ പിരിവ്