
കോഴിക്കോട്: കോഴിക്കോട് പയ്യാനക്കലിൽ 12 വയസ്സുകാരനെ കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമം . മോഷ്ടിച്ച കാറുമായി എത്തിയ ആളെ, സംശയം തോന്നിയ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു. കാസർകോട് സ്വദേശി സിനാൻ അലിയെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ഇന്ന് രാവിലെ 10 മണിയോടെ പയ്യാനക്കൽ വെച്ചാണ് അപരിചിതനായ യുവാവ് മദ്രസ വിട്ടു പോവുകയായിരുന്നു 12 കാരനെ കാറിൽ കയറ്റാൻ ശ്രമിച്ചത്. എന്നാൽ കുട്ടി വിസമ്മതിച്ചു. ഇതു കണ്ട് സംശയം തോന്നിയ സമീപത്തുള്ള ഓട്ടോ ഡ്രൈവർ കാർ തടഞ്ഞു വെക്കുകയായിരുന്നു. പിന്നീട് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ കാർ ഇയാളുടേത് അല്ലെന്ന് മനസ്സിലായി. ബീച്ച് ഹോസ്പിറ്റലിന് സമീപത്ത് വെച്ചാണ് നിർത്തിയിട്ട കാറുമായി ഇയാൾ കടന്നു കളഞ്ഞത്. തുടർന്ന് പയ്യാനക്കൽ വരികയായിരുന്നു. ലഹരി വസ്തുക്കളും ഇയാളുടെ കയ്യിൽ നിന്നും നാട്ടുകാർ പിടികൂടിയിട്ടുണ്ട്. സിനാൻ അലി എന്നാണ് തന്റെ പേര് എന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.