മെഡിക്കൽ കോളേജ് പുതുജീവൻ നൽകി, മാതാപിതാക്കൾ ഉപേക്ഷിച്ച കുഞ്ഞിനെ ഏറ്റെടുത്ത് ശിശുക്ഷേമ സമിതി

Published : Oct 22, 2026, 12:38 PM IST
Alappuzha Newborn Abandoned

Synopsis

ആലപ്പുഴയിൽ മാതാപിതാക്കൾ ഉപേക്ഷിച്ച് കുഞ്ഞിനെ ഏറ്റെടുത്ത് ശിശുക്ഷേമ സമിതി. അതീവ ഗുരുതരാവസ്ഥയിലും മാസം തികയാതെയും ജനിച്ച നവജാതശിശുവിന് ആലപ്പുഴ മെഡിക്കൽ കോളേജ് പുതുജീവൻ നൽകിയ ശേഷമാണ് ശിശുക്ഷേമ സമിതി സംരക്ഷണം ഒരുക്കിയത്.

അമ്പലപ്പുഴ: അതീവ ഗുരുതരാവസ്ഥയിലും മാസം തികയാതെയും ജനിച്ച നവജാതശിശുവിന് വിദഗ്ധ ചികിത്സയിലൂടെ പുതുജീവൻ നൽകി ആലപ്പുഴ സർക്കാർ ടി ഡി (വണ്ടാനം) മെഡിക്കൽ കോളേജ് ആശുപത്രി. ജന്മനാ ഗുരുതരമായ ഡയഫ്രാമാറ്റിക് ഹെർണിയ ബാധിച്ച ആൺകുഞ്ഞിനാണ് ശസ്ത്രക്രിയയിലൂടെയും തീവ്രപരിചരണത്തിലൂടെയും ജീവൻ തിരികെ ലഭിച്ചത്. എന്നാൽ, ആരോഗ്യനില വീണ്ടെടുത്ത കുഞ്ഞിനെ, മാതാപിതാക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് തുടർസംരക്ഷണത്തിനായി ആലപ്പുഴ ശിശുക്ഷേമ സമിതിക്ക് കൈമാറി.

ഗർഭകാല പരിശോധനകളൊന്നും നടത്താതിരുന്ന അമ്മയ്ക്ക്, 30–32 ആഴ്ച മാത്രം വളർച്ചയുള്ളപ്പോഴാണ് 1.3 കിലോഗ്രാം മാത്രം തൂക്കമുള്ള കുഞ്ഞ് ജനിച്ചത്. സെപ്റ്റംബർ ഒൻപതിന് പുലർച്ചെ ജനിച്ച കുഞ്ഞിന് മണിക്കൂറുകൾക്കുള്ളിൽ കടുത്ത ശ്വാസതടസ്സവും രക്തചംക്രമണത്തിൽ അസ്ഥിരതയും അനുഭവപ്പെട്ടു. തുടർന്ന് എട്ടുമണിയോടെ കുട്ടിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

പരിശോധനകളിൽ വയറിനുള്ളിലെ അവയവങ്ങൾ നെഞ്ചിലേക്ക് തള്ളിനിൽക്കുന്ന അപൂർവവും അപകടകരവുമായ ഡയഫ്രാമാറ്റിക് ഹെർണിയ സ്ഥിരീകരിച്ചു. അടിയന്തരമായി നൽകിയ മരുന്നുകളിലൂടെയും കൃത്രിമ ശ്വാസസഹായത്തിലൂടെയും കുഞ്ഞിന്റെ ആരോഗ്യനില സ്ഥിരപ്പെടുത്തിയ ശേഷം അഞ്ചാം ദിവസം വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കുകയായിരുന്നു.

പീഡിയാട്രിക് സർജറി വിഭാഗത്തിലെ ഡോ. ആതിയ പർവീൺ, ഡോ. ഷിർബിൻ ജോ മാത്യൂസ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ഡോ. ലിഡിയ എം എം, ഡോ. വിഷ്ണുരാജ് ടി ടി, ജൂനിയർ റെസിഡന്റ് ഡോ. ശ്രുതി, സ്റ്റാഫ് നഴ്സ് രാഹുൽ, അനസ്തേഷ്യ നൽകിയ ഡോ. വീണ, ഡോ. ബിബി എന്നിവരും സംഘത്തിലുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവുമുള്ള പരിചരണത്തിന് ഡോ. ദീപാ കൃഷ്ണൻ, ഡോ. ടിസ്സ ജോൺ, ഡോ. ഡിംപിൾ, ഡോ. വിന്ദ്യ എന്നിവർ നേതൃത്വം നൽകി. ശസ്ത്രക്രിയയ്ക്ക് ശേഷം അഞ്ചാം ദിവസം കൃത്രിമ ശ്വാസസഹായം പിൻവലിച്ചു. നിലവിൽ കുഞ്ഞിന്റെ ശരീരഭാരം വർധിക്കുന്നുണ്ടെന്നും സാധാരണ നിലയിൽ പാൽ കുടിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിജെപി അംഗത്തിൻ്റെ വോട്ട് യുഡിഎഫിന്, എൽഡിഎഫിന് ഭരണം നഷ്ടമായി; ഉപ്പുതറ പഞ്ചായത്തിൽ അവിശ്വാസം പാസായി
ബീഡി ചോദിച്ചിട്ട് കൊടുത്തില്ല, കൈപ്പമംഗലത്ത് ഷാപ്പിന് മുന്നിലിട്ട് അതിഥി തൊഴിലാളിയെ കത്തികൊണ്ട് കുത്തി; പ്രതി അറസ്റ്റിൽ