സഭയുടെ കടുത്ത പ്രതിഷേധം ഫലം കണ്ടു, കോതമംഗലം രൂപത മുൻ ബിഷപ്പിനെതിരെ വനംവകുപ്പ് എടുത്ത കേസ് പിൻവലിക്കാൻ തീരുമാനം

Published : Apr 16, 2025, 02:58 PM ISTUpdated : Apr 16, 2025, 11:19 PM IST
സഭയുടെ കടുത്ത പ്രതിഷേധം ഫലം കണ്ടു, കോതമംഗലം രൂപത മുൻ ബിഷപ്പിനെതിരെ വനംവകുപ്പ് എടുത്ത കേസ് പിൻവലിക്കാൻ തീരുമാനം

Synopsis

ആലുവ മൂന്നാർ രാജപാത തുറക്കണം എന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന്റെ പേരിലെടുത്ത കേസ് പിൻവലിക്കാനാണ് തീരുമാനം

കൊച്ചി: കോതമംഗലം രൂപതയുടെ മുൻ ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ വനം വകുപ്പ് എടുത്ത കേസ് പിൻവലിക്കാൻ തീരുമാനം. ആലുവ മൂന്നാർ രാജപാത തുറക്കണം എന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന്റെ പേരിലെടുത്ത കേസ് പിൻവലിക്കാനാണ് തീരുമാനം. കേസ് പിൻവലിക്കാൻ തീരുമാനിച്ചത് സഭയുടെ കടുത്ത പ്രതിഷേധത്തിന്‍റെയും സമ്മർദ്ദത്തിന്‍റെയും പശ്ചാത്തലത്തിലാണ്. സമരത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള കേസും പിൻവലിക്കാൻ തീരുമാനമുണ്ട്.

ആലുവ മൂന്നാർ രാജപാതയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പഠിച്ച് റിപ്പോർട്ടും നൽകാൻ വനംവകുപ്പ് പ്രിൻസിപ്പൽ കൺസർവേറ്ററെ ചുമതലപ്പെടുത്തി. തീരുമാനം നിയമമന്ത്രി പി രാജീവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ. മുൻ ബിഷപ്പ് മാർ ജോർജ് പുന്നക്കാട്ടിലിനെതിരെ കേസ് കേസ് എടുത്തതിനെതിരെ പരസ്യ പ്രതിഷേധവുമായി കോതമംഗലം രൂപത രംഗത്ത് എത്തിയിരുന്നു. സഭ പ്രതിഷേധം കടിപ്പിക്കും എന്ന പശ്ചാത്തലത്തിലാണ് പ്രശ്നത്തിൽ നിയമ മന്ത്രി ഇടപെട്ടത്.

അതിനിടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് കോതമംഗലം രൂപത അറിയിച്ചു. ആലുവ മൂന്നാർ രാജപാത തുറക്കാൻ നടപടി വേണമെന്നും രൂപത വികാരി ജനറൽ മോൺസിഞ്ഞോർ പയസ് മലയിൽക്കണ്ടത്തിൽ ആവശ്യപ്പെട്ടു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ദീപിക; 'ദുഖവെള്ളിക്ക് മുൻപേ ക്രൈസ്‌തവരെ കുരിശിൻ്റെ വഴിയിലിറക്കി'

അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ദീപിക മുഖപ്രസംഗത്തിൽ കടുത്ത വിമര്‍ശനമുയർത്തി എന്നതാണ്. ദില്ലിയില്‍ കുരിശിന്‍റെ വഴി വിലക്കിയതും തൊമ്മന്‍ കുത്തില്‍ കുരിശടി തകര്‍ത്ത സംഭവവും ക്രൈസ്തവരെ വേദനിപ്പിക്കുന്നതാണെന്ന് മുഖപ്രസംഗം പറയുന്നു. ദുഖവെള്ളിക്ക് മുൻപേ പീഡാനുഭവം എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിൽ ഇരു സര്‍ക്കാരുകളും ക്രൈസ്തവരെ ദുഖവെള്ളിക്ക് മുൻപേ കുരിശിന്‍റെ വഴിയിലിറക്കി എന്ന് കുറ്റപ്പെടുത്തുന്നു. ക്രൈസ്തവരുടെ പ്രതികരണ രീതി ബലഹീനതയായി കരുതേണ്ടെന്ന് ഇരു സര്‍ക്കാരുകള്‍ക്കും ദീപിക മുന്നറിയിപ്പ് നൽകുന്നു. മതപരിവര്‍ത്തനമാരോപിച്ച് കേസ് എടുത്തവരും കുരിശൊടിച്ചവരും അധികാരത്തിമിര്‍പ്പിലാണ്. കൈവശ ഭൂമിയിലെ കുരിശു തകര്‍ക്കല്‍ സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ നടക്കില്ല. ദില്ലിയില്‍ കുരിശിന്‍റെ വഴി തടഞ്ഞതിനെതിരെ പ്രതിഷേധിച്ചവരാണ് തൊമ്മന്‍കുത്തില്‍ കുരിശടി തകര്‍ത്തത്. ഭരിക്കുന്നവര്‍ക്കില്ലാത്ത മതേതരത്വം ഉദ്യോഗസ്ഥര്‍ക്കുണ്ടാകില്ല. കേന്ദ്രത്തിലും കേരളത്തിലും അതാണ് സംഭവിക്കുന്നതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തലുണ്ട്.
 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് വിൽക്കുന്നുവെന്ന് രഹസ്യവിവരം, ബ്രൗൺ ഷുഗറുമായി രണ്ടുപേരെ പിടികൂടി
10 വയസുകാരനെ രക്ഷിക്കാൻ കുളത്തിലേക്ക് എടുത്തുചാടി; ബിജെപി സ്ഥാനാർത്ഥിക്ക് ഗുരുതര പരിക്ക്, 'ഇതാണ് പാർട്ടിയുടെ ഡിഎൻഎയെന്ന് രാജീവ് ചന്ദ്രശേഖർ