പ്ലാസ്റ്റിക് വിമുക്ത സന്ദേശവുമായി ഹൈറേഞ്ചിലെ ഈ പള്ളിപ്പെരുന്നാള്‍

By Web TeamFirst Published Feb 18, 2020, 3:36 PM IST
Highlights

പരിസ്ഥിതിയ്ക്ക് ദോഷകരമാകുന്ന പ്ലാസ്റ്റിക് ഉപഭോഗം പരമാവധി കുറച്ച് പ്ലാസ്റ്റിക് രഹിതവസ്തുക്കള്‍ ഉപയോഗിക്കുവാന്‍ ജനങ്ങളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു ആശയം നടപ്പിലാക്കിയത്. 

ഇടുക്കി. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന സന്ദേശവുമായി ഹൈറേഞ്ചിലൊരു പള്ളിപ്പെരുന്നാള്‍. പള്ളിവാസല്‍ സെന്റ് ആന്‍സ് ഇടവക പെരുന്നാളാണ് വേറിട്ട രീതിയില്‍ ആഘോഷിച്ചത്. തിരുനാളിന് 50 പേര്‍ക്ക് സൗജന്യമായി തുണിസഞ്ചി വിതരണം ചെയ്തുകൊണ്ടായിരുന്നു ആഘോഷം. 

പരിസ്ഥിതിയ്ക്ക് ദോഷകരമാകുന്ന പ്ലാസ്റ്റിക് ഉപഭോഗം പരമാവധി കുറച്ച് പ്ലാസ്റ്റിക് രഹിതവസ്തുക്കള്‍ ഉപയോഗിക്കുവാന്‍ ജനങ്ങളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു ആശയം ഇടവകവികാരി ഫാ. ഷിന്റോ വേളീപറമ്പില്‍ നടപ്പിലാക്കിയത്. 

തിരുനാളിന്റെ സമാപന ദിവസം മൂന്നാര്‍ ഡിവൈഎസ്പി എം രമേഷ്‌കുമാറാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക്  തുണിസഞ്ചി നല്‍കി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. തിരുനാളിന് മുഖ്യാതിഥിയായി എത്തിയ എസ് രാജേന്ദ്രന്‍ എംഎല്‍എ പ്ലാസ്റ്റിക്കിനെതിരെയുള്ള ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ക്കും അതിനു നല്‍കിയ മാതൃകയ്ക്കും ഇടവകയെ പ്രശംസിച്ചു. 

വിജയപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ റീജണല്‍ ഡയറക്ടര്‍ കൂടിയാണ് ഇടവക വികാരി ഫാ. ഷിന്റോ. പ്ലാസ്റ്റിക്കിനെതിരെ സന്ദേശം നല്‍കുന്നതിനും പരിസ്ഥിതി സൗഹാര്‍ദ്ദ മാതൃകകള്‍ നല്‍കുന്ന നിരവധി പരിപാടികളും സഘടിപ്പിക്കുന്ന സംരംഭമാണ് വിജയപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. 

കോഴിക്കോട് ജില്ലയിലെ നാലാമത്തെ ഹരിത വാർഡായി ആനക്കാംപൊയിൽ

സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം പ്രാവർത്തികമാക്കാനൊരുങ്ങി മൂന്നാർ

പ്ലാസ്റ്റിക് ഗ്ലാസ്സുകൾക്ക് വിട, ജ്യൂസ് നല്‍കുന്നത് പഴത്തോടുകളില്‍; ഹിറ്റായി രാജയുടെ കട


 

click me!