തിരുവനന്തപുരത്ത് അപ്പാർട്ട്മെന്‍റിൽ കയറി വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തെന്ന് പരാതി

Published : Oct 10, 2024, 12:49 PM IST
തിരുവനന്തപുരത്ത് അപ്പാർട്ട്മെന്‍റിൽ കയറി വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തെന്ന് പരാതി

Synopsis

അപ്പാർട്ട്മെൻ്റിൽ കയറി സിവിൽ സർവീസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തതെന്നാണ് പരാതി. രണ്ട് ദിവസം മുൻപായിരുന്നു സംഭവം.

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് സിവിൽ സർവ്വീസ് വിദ്യാർത്ഥിനിയെ  ബലാത്സംഗം ചെയ്തതായി പരാതി. പെൺകുട്ടി താമസിച്ചിരുന്ന അപ്പാർട്ട്മെന്‍റിൽ കയറിയാണ് ബലാത്സംഗം ചെയ്തത്. രണ്ട് ദിവസം മുമ്പ് കുളത്തൂരിലെ ഒരു അപ്പാർട്ട്മെന്‍റില്‍ വെച്ചായിരുന്നു സംഭവം നടന്നത്. പെൺകുട്ടി നൽകിയ പരാതിയിൽ കഴക്കൂട്ടം പൊസ് കേസെടുത്ത് അന്വേണം തുടങ്ങി, 

പെൺകുട്ടി താമസിക്കുന്ന മുറിയിൽ എത്തിയ സുഹൃത്താണ് ബലാത്സംഗം ചെയ്തത്. കൂപ്പർ ദീപു എന്ന ദീപുവാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിന് ശേഷം  ദീപു കേരളം വിട്ടതായാണ് വിവരം. പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യം ദീപുവിന്‍റെ കൈവശം ഉണ്ടെന്നും പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ പരാതിയിൽ കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ മുൻഭാഗത്തെ പടിയിൽ പാമ്പ്, അറിയാതെ ചവിട്ടി, കടിയേറ്റ് മൂന്നാം ക്ലാസുകാരൻ മരിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ