'ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കല്ല് കൊണ്ട് മർദിച്ചു'; മലപ്പുറത്ത് സഹപാഠികൾ പത്താം ക്ലാസുകാരനെ ക്രൂരമായി മർദിച്ചു

Published : Apr 25, 2025, 06:12 PM IST
'ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കല്ല് കൊണ്ട് മർദിച്ചു'; മലപ്പുറത്ത് സഹപാഠികൾ പത്താം ക്ലാസുകാരനെ ക്രൂരമായി മർദിച്ചു

Synopsis

സ്കൂളിൽ വെച്ചുണ്ടായ പ്രശ്നങ്ങൾക്ക് പക വീട്ടാൻ മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികൾ മർദിച്ചതായി പരാതി.വടക്കുംമുറി സ്വദേശി മുബീൻ മുഹമ്മദിനാണ് മർദനമേറ്റത്. സ്കൂളിൽ ക്രിസ്മസ് പരീക്ഷ നടക്കുന്ന സമയത്ത് മുബീനും സഹപാഠികളും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു.

മലപ്പുറം: സ്കൂളിൽ വെച്ചുണ്ടായ പ്രശ്നങ്ങൾക്ക് പക വീട്ടാൻ മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികൾ മർദിച്ചതായി പരാതി. വടക്കുംമുറി സ്വദേശി മുബീൻ മുഹമ്മദിനാണ് മർദനമേറ്റത്.സ്കൂളിൽ സഹപാഠികളുമായി മുമ്പുണ്ടായ വാക്കുതർക്കമാണ് മർദനത്തിന് കാരണമെന്ന് പരിക്കേറ്റ മുബീൻ പറഞ്ഞു. മലപ്പുറം മൂർക്കനാട് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് പരിക്കേറ്റ മുബീൻ.

സ്കൂളിൽ ക്രിസ്മസ് പരീക്ഷ നടക്കുന്ന സമയത്ത് മുബീനും സഹപാഠികളും തമ്മിൽ വാക്കുതർക്കമുണ്ടായി.സ്കൂൾ അധികൃത‍ർ ഇടപെട്ടാണ് അന്ന് പ്രശ്നങ്ങൾ പരിഹരിച്ചത്. ഇന്നലെ സ്കൂളിലെ കായിക പരിശീലന ക്യാമ്പ് കഴിഞ്ഞു മടങ്ങി വരികയായയിരുന്ന മുബീനെ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിച്ചെന്നാണ് പരാതി.

ആറുപേര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്നും ആളില്ലാത്ത സ്ഥലത്ത് വെച്ച് കല്ലുകൊണ്ട് മര്‍ദിക്കുകയായിരുന്നുവെന്നും  മുബീൻ മുഹമ്മദ് പറഞ്ഞു.പൊലീസിൽ പരാതി നൽകിയിട്ടും മൊഴിയെടുക്കുന്നതിലടക്കം കാലതാമസമുണ്ടായെന്ന് കുടുംബത്തിന് പരാതിയുണ്ട്. മുബീനെ മർദിച്ചവർക്കെതിരെ ശക്തമായ നടപടിയുണ്ടാവണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. സംസ്ഥാന സ്കൂൾ കായികമേളയിലടക്കം മെഡൽ നേടിയ കായിക താരം കൂടിയാണ് മുബീൻ. കണ്ണിനും തലക്കും പരിക്കേറ്റ മുബീൻ അരീക്കോട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തിൽ അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അങ്കണവാടി മുതൽ കോളേജുകൾക്ക് വരെ അവധി, സർക്കാർ ഓഫീസുകൾക്കും ബാധകം; തൃശൂർ താലൂക്കിൽ മെയ് 6ന് പ്രാദേശിക അവധി

പത്തനംതിട്ടയിൽ നടുക്കുന്ന ക്രൂരത, മുൻ ബിഎസ്എഫ് ജവാനെ നഗ്നനാക്കി വലിച്ചിഴച്ചു; പരാതി ഹോം നഴ്സിനെതിരെ

PREV
Read more Articles on
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സദസിലിരുന്നയാൾ കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്