വിക്ടോറിയ കോളേജ് ലൈബ്രറിയിൽ അസാധാരണ ശബ്ദം! നോക്കിയപ്പോൾ പുസ്തകങ്ങൾക്കിടയിൽ ഉഗ്രൻ മൂർഖൻ പാമ്പ്; പിടികൂടി

Published : Jun 04, 2026, 09:15 PM IST
Cobra college library

Synopsis

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയിലെ പുസ്തകങ്ങൾക്കിടയിൽ നിന്ന് ഉഗ്രൻ മൂർഖൻ പാമ്പിനെ കണ്ടെത്തി. അസാധാരണ ശബ്ദം കേട്ട് വിദ്യാർത്ഥികളും ജീവനക്കാരും നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടത്. തുടർന്ന് സർപ്പ വളണ്ടിയറെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി

പാലക്കാട്: പാലക്കാട് വിക്ടോറിയ കോളേജിലെ ലൈബ്രറിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ അസാധാരണ ശബ്ദം കേട്ട് നോക്കിയ വിദ്യാർത്ഥികളും ജീവനക്കാരുമാണ് ലൈബ്രറിക്കുള്ളിലെ ഷെൽഫിലെ പുസ്തകങ്ങൾക്കിടയിൽ മു‌ർഖൻ പാമ്പിനെ കണ്ടത്. ഉടൻ തന്നെ വിവരമറിയിച്ചതിനെ തുടർന്ന് സർപ്പ വളണ്ടിയർ അനൂപ് കോളേജിലെത്തുകയും ഏറെ ശ്രമപ്പെട്ട് മൂർഖനെ സുരക്ഷിതമായി പിടികൂടുകയും ചെയ്തു. കോളേജ് ലൈബ്രറിക്കുള്ളിൽ പാമ്പിനെ കണ്ടെത്തിയത് വിദ്യാർഥികൾക്കിടയിലും അധ്യാപകർക്കിടയിലും വലിയ പരിഭ്രാന്തി പരത്തി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എട്ട് പവൻ സ്വർണ ആഭരണങ്ങളും 120000 രൂപയും സ്‌കൂട്ടറിൻ്റെ ആർസി ബുക്കും ഒപ്പിട്ട് വച്ചിരുന്ന ചെക്ക് ലീഫും മോഷ്‌ടിച്ചയാൾ പിടിയിൽ
ശ്രദ്ധിക്കുക! വാഹനങ്ങൾക്ക് നിയന്ത്രണം; താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം ഏ‍ർപ്പെടുത്തി ജില്ലാ കളക്ടർ