കാട്ടാക്കടയില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍റെ വീടിന് നേരെ ആക്രമണം

Published : Nov 11, 2018, 06:43 PM IST
കാട്ടാക്കടയില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍റെ വീടിന് നേരെ ആക്രമണം

Synopsis

കാട്ടാക്കടയിൽ എസ്എഫ്ഐ പ്രവർത്തകൻ മിഥുൻ സജികുമാറിന്റെ വീടിനുനേരെ ആക്രമണം. വീടിന്റെ ജനാലകൾ അടിച്ചു തകർത്തു. ആക്രമണത്തിനു പിന്നിൽ എബിവിപി പ്രവർത്തകരാണെന്ന് മിഥുൻ ആരോപിച്ചു.

തിരുവനന്തപുരം: കാട്ടാക്കടയിൽ എസ്എഫ്ഐ പ്രവർത്തകൻ മിഥുൻ സജികുമാറിന്റെ വീടിനുനേരെ ആക്രമണം. വീടിന്റെ ജനാലകൾ അടിച്ചു തകർത്തു. ആക്രമണത്തിനു പിന്നിൽ എബിവിപി പ്രവർത്തകരാണെന്ന് മിഥുൻ ആരോപിച്ചു.

വെളുപ്പിന് രണ്ട്മണിയോടെയാണ് കാട്ടാക്കട ആമച്ചൽ സ്വദേശി മിഥുന്റെ വീടിനുനേരെ ആക്രമണമുണ്ടായത്. നാല് ബൈക്കുകളിലായെത്തിയ ഏഴംഗ സംഘമാണ് ആക്രമണം നടത്തിയത്. ആയുധധാരികളായ സംഘം വീടിന്റെ ജനാലകൾ അടിച്ചു തകർത്തു. നെയ്യാറ്റിൻകര ധനുവച്ചപുരം കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് മിഥുൻ. കോളേജിലെ എസ്എഫ്ഐ- എബിവിപി സംഘർഷത്തിന്റെ തുടർച്ചയാണ് വീടിനുനേരെയുള്ള ആക്രമണമെന്ന് മിഥുൻ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ ധനുവച്ചപുരം കോളേജിലെ മൂന്ന് വിദ്യാർഥികളുടെ വീടിനു നേരെ ആക്രമണം നടന്നിരുന്നു. സംഭവത്തിൽ കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു
ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി