മലപ്പുറത്ത് എൽഡിഎഫ് പ്രവർത്തകന്റെ വീട്ടുമതിൽ പടക്കം വെച്ച് തകർത്തുവെന്ന് പരാതി

Published : Dec 18, 2020, 11:13 PM IST
മലപ്പുറത്ത് എൽഡിഎഫ് പ്രവർത്തകന്റെ വീട്ടുമതിൽ പടക്കം വെച്ച് തകർത്തുവെന്ന് പരാതി

Synopsis

വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി ഇദ്ദേഹം രംഗത്തുണ്ടായിരുന്നു. രാഷ്ട്രീയ വൈര്യമാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം

മലപ്പുറം: എൽഡിഎഫ് പ്രവർത്തകന്റെ വീട്ടുമതിൽ പടക്കം വെച്ച് തകർത്തതായി പരാതി. ഒതുക്കുങ്ങൽ മറ്റത്തൂർ വാർഡിലെ പുളിക്കൽ ചന്ദ്രന്റെ മതിലാണ് കഴിഞ്ഞ രാത്രി തകർത്തത്. രാത്രി 11മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ ആക്രമികൾ ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് കോട്ടക്കൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി ഇദ്ദേഹം രംഗത്തുണ്ടായിരുന്നു. രാഷ്ട്രീയ വൈര്യമാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഞാൻ പ്രകാശൻ' മോഡൽ മോഷണം; തലസ്ഥാനത്ത് വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ കാണാതായി, അന്വേഷിച്ചപ്പോൾ കുടുങ്ങിയത് വീട്ടുടമ
പൂക്കോട്ടുംപാടത്ത് വാകത്തോട്ടിലേക്ക് മലിനജലം ഒഴുക്കി; കടയുടമകള്‍ക്ക് പിഴ ചുമത്തി