നേഴ്സിംഗ് കൗൺസിലിൽ ക്രമക്കേടെന്ന ആരോപണം; സമഗ്രാന്വേഷണം വേണമെന്ന് കെജിഎൻഎ

Published : Dec 18, 2020, 10:58 PM IST
നേഴ്സിംഗ് കൗൺസിലിൽ ക്രമക്കേടെന്ന ആരോപണം; സമഗ്രാന്വേഷണം വേണമെന്ന് കെജിഎൻഎ

Synopsis

നടപടി ക്രമങ്ങളിലുള്ള വീഴ്ചയായാണ് മാധ്യമ വാർത്തകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്...

തിരുവനന്തപുരം: കേരള നേഴ്സിംഗ് കൗൺസിലിൽ 2014 മുതൽ 2019 വരെയുള്ള കാലഘട്ടത്തിലെ ഇടപാടുകൾ സംബന്ധിച്ച് നടന്ന ഓഡിറ്റിൽ  ക്രമക്കേട് കണ്ടെത്തിയെന്ന വാർത്ത സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം എന്ന് കേരള ഗവ. നേഴ്സസ് അസോസിയേഷൻ ആവശ്യപെട്ടു. നടപടി ക്രമങ്ങളിലുള്ള വീഴ്ചയായാണ് മാധ്യമ വാർത്തകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. കേരള നേഴ്സിംഗ് കൗൺസിൽ തകർന്നു കാണാൻ ആഗ്രഹിക്കുന്നവർ ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച മാധ്യമ വാർത്തകൾ മറയാക്കി പ്രചാരണം നടത്താൻ ആരംഭിച്ചിട്ടുണ്ട്. അതിനാൽ തന്നെ യഥാർത്ഥ വസ്തുത പുറത്തുവരേണ്ടത് അനിവാര്യമാണെന്നും കേരള ഗവ. നേഴ്സസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി സുബ്രമണ്യൻ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം കപ്പയും ചമ്മന്തിയും കട്ടന്‍ ചായയും; ഭക്ഷണം പങ്കിട്ട് കെ.സി. വേണു​ഗോപാൽ
മലപ്പുറത്ത് കവുങ്ങിന് കുഴിയെടുത്തപ്പോള്‍ ഒന്നിന് മുകളില്‍ മറ്റൊന്നായി കൽക്കുടം, അകത്ത് മണ്ണ് മാത്രം, കണ്ടെത്തിയത് അപൂര്‍വ നന്നങ്ങാടി