ചങ്ങരംകുളത്ത് മുടി വളർത്തിയതിന് അധ്യാപകൻ വിദ്യാർത്ഥിയെ കോളറിന് പിടിച്ച് വലിച്ചിഴച്ചതായി പരാതി

By Web TeamFirst Published Jul 7, 2022, 1:02 AM IST
Highlights

മാതാവ് ചങ്ങരംകുളം പോലീസിനും ചൈൽഡ് വെൽഫെയർ അസോസിയേഷനും പരാതി നൽകി

ചങ്ങരംകുളം : മുടി വളർത്തിയതിന് അധ്യാപകൻ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ഷർട്ടിന്റെ കോളറിന് പിടിച്ച് വലിച്ചിഴച്ചതായി പരാതി. സംഭവത്തിൽ മാതാവ് ചങ്ങരംകുളം പോലീസിനും ചൈൽഡ് വെൽഫെയർ അസോസിയേഷനും പരാതി നൽകി. കോലിക്കര തൊട്ടുവളപ്പിൽ ഷെബീറിന്റെ 11 വയസുകാരനായ മകൻ ക്യാൻസർ രോഗികൾക്ക് ഡൊണേറ്റ് ചെയ്യുന്നതിന് തലമുടി വളർത്തുന്നുണ്ടെന്ന് മാതാവ് സുബീന നേരത്തെ തന്നെ പ്രധാന അധ്യാപികയെ അറിയിച്ചിരുന്നു.

എന്നാൽ സ്‌കൂളിലെ മറ്റൊരു അധ്യാപകൻ കുട്ടിയുടെ മുടി വെട്ടി വരണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നതായി യുവതി പറഞ്ഞു. കഴിഞ്ഞ ദിവസം കുട്ടിയെ ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിച്ച് പ്രിൻസിപ്പാളിന്റെ മുറിയിൽ കൊണ്ട് നിർത്തി ശാരീരികമായും മാനസികമായും പ്രയാസപ്പെടുത്തിയെന്നാണ് പരാതി. കഴുത്തിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്നും യുവതി പറഞ്ഞു.

Read more: ബൈക്ക് മോഷണം അന്വേഷിച്ചെത്തിയത് മാല പൊട്ടിക്കൽ സംഘത്തിലേക്ക്, പ്രതികൾ വലയിൽ 

മലപ്പുറത്ത്‌ മണിക്കൂറുകളോളം ഗതാഗതം മുടക്കി കാട്ടാനകൾ

മലപ്പുറം: മലപ്പുറത്ത്‌ മണിക്കൂറുകളോളം ഗതാഗതം മുടക്കി കാട്ടാനകൾ വാഹനം തകർത്തു. പടക്കം പൊട്ടിച്ചു കാട്ടാനകളെ റോഡ് കടത്തി വിട്ട് വനപാലക സംഘം. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരിയിൽ സംസ്ഥാന പാതയോരത്തും  കൃഷിയിടത്തിലുമാണ്  കാട്ടാനകൾ നിലയുറപ്പിച്ചത്.

ഇന്നു പുലർച്ചെയാണ് പനഞ്ചോല വഴിയെത്തിയ രണ്ട് കാട്ടാനകൾ  സംസ്ഥാന പാത മുറിച്ച് കടന്ന് കൃഷിയിടത്തിൽ കുടുങ്ങിയത്. മണിക്കൂറുകളോളം ആനകൾ നാട്ടുകാരെ ഭീതിയിലാക്കി. തുടർന്ന് കരുവാരക്കുണ്ട് പോലീസും, വനപാലകരും സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് ഒരാനയെ വനാതിർത്തിയിലേക്ക്  കടത്തിവിട്ടു. 

മറ്റൊന്ന് കൃഷിയിടത്തിൽ തന്നെ നിലയുറപ്പിച്ചു. ഇതിനെ കയറ്റിവിടാനായി  ഏറെ നേരം  കരുവാരക്കുണ്ട് -മേലാറ്റൂർ റൂട്ടിൽ ഗതാഗതം നിർത്തിവച്ചു. ഇതിനിടെ  റോഡിലൂടെ പോയ ഒരു വാഹനത്തിനും കാട്ടാന നാശം വരുത്തി. നാട്ടുകാരും യാത്രക്കാരും മുൾമുനയിലായി. 

Read more: ടൂറിസ്റ്റ് ബസിൽ ലഹരിക്കടത്ത്, ഒമ്പത് കിലോ കഞ്ചാവ് പിടികൂടി

റോഡരികിലെ  കൃഷിക്കും കട്ടാന വലിയ നാശം വരുത്തി. ഒടുവിൽ ദീർഘനേരത്തെ പ്രയത്നത്തിന് ശേഷമാണ്  കാട്ടിലേക്ക് തുരത്തിയത്. ഇനിയും ഇറങ്ങി വരുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. കാട്ടാനകളെ തടയുന്നതിൽ ശാശ്വതമായ പ്രതിരോധ സംവിധാനം ഒരുക്കാതിൽ നാട്ടുകാർ പ്രതിഷേധത്തിൽ ആണ്.

പ്രതീകാത്മക ചിത്രം

click me!