പത്തനംതിട്ടയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി, സിപിഎം നീക്കം ലക്ഷ്യം കണ്ടു; നിരണത്ത് ഭരണത്തിൽ നിന്ന് പുറത്ത്

Published : May 14, 2025, 11:05 AM ISTUpdated : May 14, 2025, 11:08 AM IST
പത്തനംതിട്ടയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി, സിപിഎം നീക്കം ലക്ഷ്യം കണ്ടു; നിരണത്ത് ഭരണത്തിൽ നിന്ന് പുറത്ത്

Synopsis

പത്തനംതിട്ട നിരണം പഞ്ചായത്തിൽ കോൺഗ്രസിന് ഭരണം നഷ്ടമായി

പത്തനംതിട്ട: നിരണം പഞ്ചായത്തിൽ കോൺഗ്രസിന് ഭരണം നഷ്ടമായി. സിപിഎം കൊണ്ടുവന്ന അവിശ്വാസം വിജയിച്ചു. പ്രസിഡന്റ്‌ അലക്സ്‌ ജോൺ പുത്തൂപ്പള്ളിലിനെതിരെയാണ് സിപിഎം അംഗങ്ങൾ അവിശ്വാസം കൊണ്ടുവന്നത്. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും യുഡിഎഫ് അംഗവുമായ കെ പി പുന്നൂസ് , സ്വതന്ത്ര അംഗമായ അന്നമ്മ ജോർജ് എന്നിവർ എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ഭരണം നഷ്ടമായത്. ഇവർ നേരത്തെ കോൺഗ്രസിനെയാണ് പിന്തുണച്ചിരുന്നത്.

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: വിധി എന്തായാലും ഇന്ന് പ്രതികരിക്കാനില്ലെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ
പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്