ഇടുക്കി തൂക്കുപാലത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന ചാരായവും കോടയും കണ്ടെത്തി നശിപ്പിച്ചു

By Web TeamFirst Published May 13, 2021, 7:17 PM IST
Highlights

തൂക്കുപാലത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന ചാരായവും കോടയും കണ്ടെത്തി. ലോക്ഡൗണ്‍ സാഹചര്യത്തില്‍ ചില്ലറ വില്പന നടത്തുന്നതിനായി തയ്യാറാക്കിയ കോടയാണ് കണ്ടെത്തി നശിപ്പിച്ചത്.

ഇടുക്കി: തൂക്കുപാലത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന ചാരായവും കോടയും കണ്ടെത്തി. ലോക്ഡൗണ്‍ സാഹചര്യത്തില്‍ ചില്ലറ വില്പന നടത്തുന്നതിനായി തയ്യാറാക്കിയ കോടയാണ് കണ്ടെത്തി നശിപ്പിച്ചത്.
തൂക്കുപാലത്തിന് സമീപം കായംകുളം പടിയില്‍ താമസിയ്ക്കുന്ന ഷാനവാസ് ഖാന്റെ പുരയിടത്തില്‍ നിന്നാണ് കോട കണ്ടെത്തിയത്. 

ബാരലില്‍ സൂക്ഷിച്ചിരുന്ന 150 ലിറ്റര്‍ കോട എക്‌സൈസ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന അരലിറ്റര്‍ ചാരായവും പിടികൂടി. പ്രതി സംഭവ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്യാനായിട്ടില്ല. ഉടുമ്പന്‍ചോല എക്‌സൈസ് റേഞ്ചിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!