മലപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

Published : Mar 11, 2026, 10:18 PM IST
Accident Death

Synopsis

വാഴക്കാട് സ്വദേശികളായ അബ്ദുൽ അസീസ്, ഭാര്യ സൗദാബീവി എന്നിവരാണ് മരിച്ചത്. ചെരങ്ങാകുണ്ട് പെട്രോൾ പമ്പിന് സമീപം ഉച്ചയോടെയായിരുന്നു അപകടം.

മലപ്പുറം: മലപ്പുറം കാവനൂരിൽ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. വാഴക്കാട് സ്വദേശികളായ അബ്ദുൽ അസീസ്, ഭാര്യ സൗദാബീവി എന്നിവരാണ് മരിച്ചത്. ചെരങ്ങാകുണ്ട് പെട്രോൾ പമ്പിന് സമീപം ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്. ഇവരും സഞ്ചരിച്ച സ്കൂട്ടറിന് പിറകിൽ കാര്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് പേരും റോഡിലേക്ക് തെറിച്ചു വീണു. ദേഹത്തിലൂടെ കാര്‍ കയറി ഇറങ്ങിയതോടെ ഗുരുതരമായി പരിക്കേറ്റു. അസീസ് ചികിത്സയിലിരിക്കെ മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ചും ഭാര്യ സൗദാബിവി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചും മരിച്ചു. സംഭവത്തില്‍ കാര്‍ ഡ്രൈവറെ പ്രതിയാക്കി അരീക്കോട് പൊലീസ് കേസെടുത്തു. അശ്രദ്ധമായും അപകടം വരുത്തുംവിധം വാഹനം ഓടിച്ചു എന്നുമാണ് കുറ്റങ്ങൾ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുഞ്ചക്ക് വെള്ളം തുറന്ന് വിടാനെത്തിയപ്പോൾ നഷ്ടമായത് മോതിരം, വിദേശത്ത് നിന്നെത്തിയ സുഹൃത്തിന് കിട്ടിയത് 5 വർഷം മുൻപ് കാണാതായ പൊന്ന്
ആദ്യത്തെ വിദേശയാത്ര, മർച്ചന്റ് നേവിയിൽ ജോലി കിട്ടി പോയ യുവാവിനെ കാണാനില്ലെന്ന് പരാതി, ജോലി ഇറാൻ- ഇസ്രയേൽ അതിർത്തിയിൽ