‌എഎസ്ഐ ഓടിച്ച കാറിടിച്ച് ദമ്പതികൾക്ക് പരിക്ക്; മദ്യപിച്ച് വാഹനം ഓടിച്ചെന്ന് പരാതി, വാഹനത്തിൽ നിന്ന് മദ്യക്കുപ്പി കണ്ടെടുത്തു

Published : Jul 22, 2025, 11:35 PM IST
accident

Synopsis

നെടുമങ്ങാട് ചുള്ളിമാനൂർ ജംഗ്ഷനിൽ രാത്രി 7.30 നാണ് സംഭവം.

തിരുവനന്തപുരം: എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരായ ദമ്പതികളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് ചുള്ളിമാനൂർ ജംഗ്ഷനിൽ രാത്രി 7.30 നാണ് സംഭവം. വലിയമല സ്റ്റേഷനിലെ എഎസ് ‍ഐ വിനോദ് ഓടിച്ച വാഹനം ദമ്പതികൾ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. അതേസമയം, എഎസ്ഐ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നാണ് ഉയരുന്ന പരാതി. സ്ഥലത്തെത്തിയ നാട്ടുകാർ വാഹനത്തിൽ നിന്ന് മദ്യക്കുപ്പി കണ്ടെടുത്തു.

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്തേക്ക് ട്രെയിനിൽ വന്നിറങ്ങി, കയ്യിലുണ്ടായിരുന്നത് 2 വലിയ ബാഗുകൾ, സംശയത്തിൽ പരിശോധിച്ച് പൊലീസ്; പിടികൂടിയത് 12 കിലോ കഞ്ചാവ്
'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്