പോക്സോ കേസ്; 23കാരനായ പ്രതിക്ക് 39 വർഷം തടവും 16500 രൂപ പിഴയും വിധിച്ച് കോടതി

Published : Feb 25, 2025, 07:17 PM IST
പോക്സോ കേസ്; 23കാരനായ പ്രതിക്ക് 39 വർഷം തടവും 16500 രൂപ പിഴയും വിധിച്ച് കോടതി

Synopsis

23കാരനായ കോട്ടയം ആനിക്കാട് സ്വദേശി ബിബിൻ ബാബുവിനെയാണ് ശിക്ഷിച്ചിരിക്കുന്നത്. പിഴത്തുക അതിജീവിതക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 39 വർഷം തടവും 16500 രൂപ പിഴയും വിധിച്ച് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി. 23കാരനായ കോട്ടയം ആനിക്കാട് സ്വദേശി ബിബിൻ ബാബുവിനെയാണ് ശിക്ഷിച്ചിരിക്കുന്നത്. പിഴത്തുക അതിജീവിതക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 2018 ൽ പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി പി എസ് മനോജ് ആണ് ഹാജരായത്. 

PREV
click me!

Recommended Stories

പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
അതിരപ്പള്ളിയിലെ റിസോർട്ട് ജീവനക്കാരൻ, റോഡിൽ നിന്നും ഒരു വീട്ടിലേക്ക് കയറിയ ആളെ കണ്ട് ഞെട്ടി, 16 അടി നീളമുള്ള രാജ വെമ്പാല!