'ബഫർസോൺ ആവശ്യപ്പെട്ടത് കോൺഗ്രസിലെ ഹരിത എംഎൽഎമാർ, ഡീന്‍ കുര്യാക്കോസിന്‍റേത് കപടയാത്ര'; വിമർശിച്ച് സിപിഐ നേതാവ്

Published : Jan 23, 2023, 07:01 PM IST
'ബഫർസോൺ ആവശ്യപ്പെട്ടത് കോൺഗ്രസിലെ ഹരിത എംഎൽഎമാർ, ഡീന്‍ കുര്യാക്കോസിന്‍റേത് കപടയാത്ര'; വിമർശിച്ച് സിപിഐ നേതാവ്

Synopsis

ബഫര്‍സോണിന്റെ പേരിലും പട്ടയത്തിന്റെ പേരിലും ഡീന്‍ പദയാത്ര നടത്തുകയാണ്. ഡീന്റെ യാത്ര പദയാത്രയല്ല മറിച്ച് കപടയാത്രയെന്ന് ജനങ്ങള്‍ തിരിച്ചറിയുമെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി

മൂന്നാര്‍: ഡീന്‍ കുര്യാക്കോസ് ഇടുക്കി ജില്ലയില്‍ നടത്തുന്നത് കപടയാത്രയെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി അഡ്വ. ചന്ദ്രപാല്‍. ഒരുവികസനം പോലും നടത്താതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തുന്ന യാത്ര ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാലുവര്‍ഷം പിന്നിടുമ്പോഴും ജില്ലിയിലും ദേവികുളം താലൂക്കിലും എടുത്തുപറയാന്‍ കഴിയുന്ന ഒരുവികസനംപോലും നടപ്പിലാക്കാന്‍ ഇടുക്കി എം പി എന്നനിലയില്‍ ഡീന്‍ കുര്യാക്കോസിന് സാധിച്ചിട്ടില്ലെന്നും സി പി ഐ മണ്ഡലം സെക്രട്ടറി പറഞ്ഞു. ജില്ലയില്‍ മാത്രമല്ല തോട്ടംതൊഴിലാളികള്‍ കൂടുതലായി താമിക്കുന്ന മൂന്നാര്‍ മേഖലയില്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കാനുള്ളത്. കേന്ദ്രത്തിന്റെ സഹകതരത്തതോടെ നടപ്പിലാക്കാവുന്ന പദ്ധതികള്‍ പോലും അനുവതി വാങ്ങുന്നതിന് എം പി എന്നനിലയില്‍ ഡീന്‍ പരാജയമായിരുന്നുവെന്നും സി പി ഐ മണ്ഡലം സെക്രട്ടറി അഭിപ്രായപ്പെട്ടു.

പ്രവാസിയുടെ വഴിപാട്, ഗുരുവായൂരപ്പന് പാൽപ്പായസം ഉണ്ടാക്കാൻ ഭീമൻ നാലുകാതൻ വാർപ്പ്; ഭാരവും അളവും ഞെട്ടിക്കും

സംസ്ഥാനത്ത് ബഫര്‍സോണ്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടത് കോൺഗ്രസിന്‍റെ ഹരിത എം എല്‍എ മാരാണ്. എന്നാല്‍ അതില്‍ എൽ ഡി എഫിന്‍റെ നേത്യത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ക്യത്യമായ നിലപാടുകള്‍ സ്വീകരിച്ചത് ജനങ്ങള്‍ക്ക് ഗുണം ചെയ്തു. എന്നാല്‍ ഇപ്പോള്‍ ബഫര്‍സോണിന്റെ പേരിലും പട്ടയത്തിന്റെ പേരിലും ഡീന്‍ പദയാത്ര നടത്തുകയാണ്. ഡീന്റെ യാത്ര പദയാത്രയല്ല മറിച്ച് കപടയാത്രയെന്ന് ജനങ്ങള്‍ തിരിച്ചറിയുമെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി അഡ്വ. ചന്ദ്രപാല്‍ പറഞ്ഞു.

ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി നയിക്കുന്ന പദയാത്രക്ക് ഈ മാസം 13 ന് കുമളിയിലാണ് തുടക്കമായത്. പദയാത്ര എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഉദ്ഘാടനം ചെയ്തത്. ഇന്ന് വൈകുന്നേരം അടിമാലിയിൽ ചേരുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഉദ്ഘാടനം ചെയ്യുക.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുത്തനെയിടിഞ്ഞ് റബ്ബർ വില, സീസണിലെ ഏറ്റവും കുറഞ്ഞ വില
പ്രാര്‍ത്ഥനകള്‍ ബാക്കിയാക്കി സോണ യാത്രയായി; പനിയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 5 ദിവസം മുൻപ്, കോമയിലെത്തി; ചികിത്സയിലിരിക്കേ വേര്‍പാട്