
മൂന്നാര്‍: ഒരു വര്‍ഷം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മൂന്നാര്‍ പഞ്ചായത്തില്‍ എല്‍ ഡി എഫിന് ഭരണം നഷ്ടപ്പെടുമെന്ന ആശങ്ക ഉയര്‍ന്നു. സി പി ഐയ്‌ക്കൊപ്പം വര്‍ഷങ്ങളായി നിന്നിരുന്ന ലക്ഷ്മി വാര്‍ഡിലെ അംഗം സന്തോഷ്, കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഓഫീസിലെത്തി നേതാക്കളുമായി കൂടികാഴ്ച നടത്തിയിരുന്നു. സിപിഐയിലെ പ്രദേശിക നേതാക്കളുമായി ബന്ധപ്പെട്ട ചില ആശയക്കുഴപ്പങ്ങളെ തുടര്‍ന്നാണ് സന്തോഷ് കോണ്‍ഗ്രസിലേക്ക് പോകാന്‍ ശ്രമം നടത്തുന്നതെന്നാണ് സൂചന.
കോണ്‍ഗ്രസില്‍ ചേരുന്ന വിവരം ഇന്ന് ഉച്ചയോടെ പ്രഖ്യാപിക്കുമെന്ന് സന്തോഷ് വ്യക്തമാക്കി. രണ്ട് മാസം മുമ്പ് സി പി ഐയ്ക്ക് ഒപ്പം നിന്നിരുന്ന തങ്കമുടിയെന്ന അംഗം കോണ്‍ഗ്രസിലേക്ക് ചേക്കേറിയിരുന്നു. 21 അംഗമുള്ള പഞ്ചായത്തില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിന് 11 പേരുടെ പിന്‍തുണ ലഭിക്കുന്നതോടെ ഇടത് ഭരണത്തിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്യും.
21 അംഗങ്ങള്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസിനാണ് ആദ്യം പഞ്ചായത്ത് ഭരണം ലഭിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങളായ പ്രവീണ രവികുമാര്‍, സ്വതന്ത്രനായി മത്സരിച്ച എ രാജേന്ദ്രന്‍ എന്നിവര്‍ ഇടതുമുന്നണിയിലേക്ക് കൂറുമായി. ഇതോടെ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടുകയായിരുന്നു. നിലവില്‍ കൂറുമാറിയ പ്രവീണ രവികുമാര്‍ പ്രസിഡന്‍ഡറും, വൈസ് പ്രസിഡന്‍റ് എ രാജേന്ദ്രനുമാണ്. ഒരു വര്‍ഷം ഭരണം പൂര്‍ത്തിയാക്കിയതിന്‍റെ ആഘോഷ പരിപാടികള്‍ക്ക് പ്രസിഡന്‍റ് പ്രവീണയുടെ നേത്യത്വത്തില്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് മൂന്നാര്‍ പഞ്ചായത്തില്‍ ഭരണ പ്രതിസന്ധി രൂപം കൊണ്ടിരിക്കുന്നത്.