ഭിന്നശേഷിക്കാരനായ 18കാരനോട് മാതാപിതാക്കളുടെ ക്രൂരത; വസ്ത്രം പോലും നൽകാതെ വീടിന് പുറത്തെ ഷെഡിൽ കെട്ടിയിട്ടു

Published : Oct 10, 2023, 05:04 PM ISTUpdated : Oct 10, 2023, 05:11 PM IST
ഭിന്നശേഷിക്കാരനായ 18കാരനോട് മാതാപിതാക്കളുടെ ക്രൂരത; വസ്ത്രം പോലും നൽകാതെ വീടിന് പുറത്തെ ഷെഡിൽ കെട്ടിയിട്ടു

Synopsis

അയൽവാസികളുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് അംഗങ്ങളും പോലീസും സ്ഥലത്തെത്തി. 

ഇടുക്കി: വീടിന് പുറത്തെ ഷെഡിൽ, ധരിക്കാൻ വസ്ത്രം പോലും നൽകാതെ ഭിന്നശേഷിക്കാരനായ 18 വയസ്സുകാരനെ കെട്ടിയിട്ട് മാതാപിതാക്കളുടെ ക്രൂരത. ഇടുക്കി ജില്ലയിലെ തൊടുപുഴ വെളിയാമറ്റത്താണ് സംഭവം. അയൽവാസികളുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് അംഗങ്ങളും പോലീസും സ്ഥലത്തെത്തി. വെളിയാമറ്റം പഞ്ചായത്ത് അംഗങ്ങളും പോലീസും ചേർന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. അക്രമാസക്തനാകുന്നത് കൊണ്ടാണ് കെട്ടിയിട്ടതെന്നാണ് മാതാപിതാക്കൾ പൊലീസിന് നൽകിയ വിശദീകരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; അപകടം സുഹൃത്തുകള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ

ഇടുക്കി കൊച്ചറയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു. ചെമ്പകശ്ശേരിൽ കനകാധരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പറമ്പിൽ പൊട്ടി കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. പുല്ല് ചെത്താൻ പോയപ്പോഴാണ് ഷോക്കേറ്റത്. മൃതദേഹങ്ങൾ കൊച്ചറയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ