പമ്പാനദിയില്‍ വള്ളം മറിഞ്ഞു ഒഴുകിപ്പോയ ക്ഷീരകർഷകനെ രക്ഷപ്പെടുത്തി

Published : Jun 27, 2024, 09:31 PM IST
പമ്പാനദിയില്‍ വള്ളം മറിഞ്ഞു ഒഴുകിപ്പോയ ക്ഷീരകർഷകനെ രക്ഷപ്പെടുത്തി

Synopsis

ഒരാൾ വള്ളം മറിഞ്ഞു ഒഴുകി പോകുന്നതായി നാട്ടുകാർ മാന്നാർ പോലീസ് സ്റ്റേഷനിലറിയിച്ചു.

മാന്നാർ: പമ്പാനദിയിലെ ശക്തമായ ഒഴുക്കിൽ വള്ളം മറിഞ്ഞു ഒഴുകി പോയ ക്ഷീര കർഷകനെ രക്ഷപ്പെടുത്തി. മാന്നാർ വളളക്കാലി കൊച്ചുപുരയിൽ ഭാനു (65) വിനെയാണ് ഒഴുക്കിൽ നിന്നും രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് പന്നായി പാലത്തിന് താഴ് വശത്തായി വള്ളത്തിൽ പുല്ലുമായി പോകുന്നതിനിടയിൽ വള്ളം മറിഞ്ഞ് ഇയാൾ ഒഴുക്കിൽപ്പെടുകയായിരുന്നു. 

ഒരാൾ വള്ളം മറിഞ്ഞു ഒഴുകി പോകുന്നതായി നാട്ടുകാർ മാന്നാർ പോലീസ് സ്റ്റേഷനിലറിയിച്ചു. തുടർന്ന് മാവേലിക്കര ഫയർഫോഴ്സിസിലും വിവരം അറിയിച്ചു. അപ്പോഴേക്കും അര കിലോമീറ്ററോളം താഴെയായി മുല്ലശേരി കടവിൽ ഇയാൾ എത്തിയിരുന്നു. നാട്ടുകാരും ഫയർഫോഴ്സും പോലിസും ചേർന്ന് പാവുക്കരമുല്ലശേരി കടവിൽ വച്ച് ഇയാളെ രക്ഷപ്പെടുത്തി കരക്ക് എത്തിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് സഹോദരിമാരെ ലൈം​ഗികമായി പീഡിപ്പിച്ച മുത്തച്ഛൻ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി