
കോഴിക്കോട് : കോഴിക്കോട് കൂടരഞ്ഞി പുന്നക്കൽ ചപ്പാത്ത് കടവിൽ കാർ കത്തി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. പുന്നക്കൽ സ്വദേശി അഗസ്ത്യൻ ജോസഫ് (57)ആണ് മരിച്ചത്. ഡ്രൈവിംഗ് സീറ്റിലിരുന്ന ആൾ പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് മാരുതി ആൾട്ടോ കാർ കത്തുന്നത് കണ്ടത്. തിരുവമ്പാടി പൊലീസ് സ്ഥലത്ത് എത്തി തീ അണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് ഒരാളെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ദൂരദര്‍ശനിലെ തത്സമയ പരിപാടിക്കിടെ കാർഷിക സർവ്വകലാശാല പ്ലാനിങ് ഡയറക്ടര്‍ കുഴഞ്ഞുവീണുമരിച്ചു