Asianet News MalayalamAsianet News Malayalam

ദൂരദ‍ര്‍ശനിലെ തത്സമയ പരിപാടിക്കിടെ കാർഷിക സർവ്വകലാശാല പ്ലാനിങ് ഡയറക്ട‍ര്‍ കുഴഞ്ഞുവീണുമരിച്ചു 

കാർഷിക സർവ്വകലാശാല പ്ലാനിങ് ഡയറക്ടറായി സേവനമനുഷ്ടിച്ച് വരികയായിരുന്നു. ദൂരദർശനിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീണാണ് മരണം. 

dr ani s das collapsed death while attending doordarshan live show apn
Author
First Published Jan 12, 2024, 9:13 PM IST

തിരുവനന്തപുരം : ദൂരദര്‍ശനിലെ തത്സമയ പരിപാടിക്കിടെ പ്രമുഖ കാർഷിക മേഖല വിദഗ്ധൻ ഡോ. അനി എസ് ദാസ് (59) കുഴഞ്ഞുവീണുമരിച്ചു. കാർഷിക സർവ്വകലാശാല പ്ലാനിങ് ഡയറക്ടറായി സേവനമനുഷ്ടിച്ച് വരികയായിരുന്നു. ദൂരദർശനിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീണാണ് മരിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കായില്ല. കേരള ഫീഡ്സ് എംഡി, കേരള ലൈവ് സ്റ്റോക്ക്സ് ഡെവലപ്മെന്റ് കോർപറേഷൻ എംഡി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.  കൃഷിവകുപ്പിൻറെ കിസാൻ കൃഷിദീപം കാർഷിക പരിപാടിയുടെയും അമരക്കാനായിരുന്നു. കൊട്ടാരക്കര സ്വദേശിയാണ്. മൃതദേഹം മെഡിക്കൽ കോളേജ് മോ‍ര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 


എരുമേലിയിൽ ബസുകൾ കൂട്ടിയിടിച്ചു, ഏഴ് ശബരിമല തീർത്ഥാടകർക്ക് പരിക്ക്
 

 

 

Follow Us:
Download App:
  • android
  • ios