
അരൂർ: പ്രദേശവാസികളുടെ ഏകആശ്രയമായ അരൂക്കുറ്റി ആശുപത്രി സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ചത്ത പട്ടിയെ പേപ്പർ കവറിൽ പൊതിഞ്ഞ് ഐപി കെട്ടിടത്തിനകത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പകർച്ചവ്യാധികൾ പെരുകുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. രാത്രികാലങ്ങളിൽ ആളൊഴിഞ്ഞ കെട്ടിടങ്ങളിൽ സാമൂഹ്യവിരുദ്ധർ കൂട്ടം കൂടി മദ്യവും മറ്റ് ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കുന്നതായി സൂചനയുണ്ട്.
ഇടയ്ക്കിടെ കേരളം വിട്ടുപോകുന്ന യുവാക്കള്‍, പറഞ്ഞിരുന്നത് വെൽഡിംഗ് ജോലിക്കെന്ന്; കൈവശം കഞ്ചാവ്
ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരോ സിസിടിവി ക്യാമറയോ ഇല്ലാത്തത് ഇവർക്ക് കൂടുതൽ സഹായമാണ്. ആശുപത്രിയുടെ സുരക്ഷക്ക് സെക്യൂരിറ്റി ജീവനക്കാരനേയും സിസിടിവി ക്യാമറയും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടും മാനേജ്മെന്റ് അനുകൂല നടപടി സ്വീകരിച്ചിട്ടില്ലെന്ന് പരാതിയുണ്ട്. ചത്ത പട്ടിയെ ആശുപത്രി കെട്ടിടത്തിനകത്ത് ഉപേക്ഷിച്ച നടപടിയിൽ ആശുപത്രി അധികൃകർ പൂച്ചാക്കൽ പൊലീസിൽ പരാതി നൽകി.
ബിവറേജ് ഷോപ്പിൽ മുഖംമൂടി സംഘത്തിന്റെ മോഷണ ശ്രമം
നെടുങ്കണ്ടം: ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണ ശ്രമം നടത്തി യുവാക്കൾ. തൂക്കുപാലം ഔട്ട്ലെറ്റിൽ എത്തിയ മോഷ്ടാക്കളാണ് അകത്തുകയറി മദ്യം മോഷ്ടിക്കാൻ ശ്രമിച്ചത്. മോഷ്ടിക്കാനെത്തിയ രണ്ട് പേരടങ്ങുന്ന സംഘം ഷട്ടര്‍ പൊളിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഷട്ടറിന് നേരിയ തകരാര്‍ സംഭവിച്ചിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങളില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തമായി. കോട്ട് ധരിച്ച് മുഖംമൂടി ധരിച്ചവരുടെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ആളുകളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ഊർജിതമാക്കി. ഷോപ്പിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും തുക്കുപാലംബിവറേജസ് ഷോപ്പ് മാനേജര്‍ അറിയിച്ചു. മാനേജരുടെ പരാതിയില്‍ നെടുങ്കണ്ടം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.