
മുവാറ്റുപുഴ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ 29.020 ഗ്രാം രാസലഹരിയുമായി രണ്ട് പേർ അറസ്റ്റിൽ. വളയൻചിറങ്ങര പുത്തൂരൻ കവല ഭാഗം കളത്തി പറമ്പിൽ ആൽബിൻ ഷാജി (26), അല്ലപ്ര വെള്ളൂരാൻ കുന്നു വീട്ടിൽ ആദർശ് അനൂപ് (19 ) എന്നിവരെയാണ് മുവാറ്റുപുഴ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എംഎസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിന് അടിസ്ഥാനത്തിൽ തൃക്കളത്തൂർ സൊസൈറ്റിപടി ഭാഗത്ത് വച്ചാണ് എംഡിഎംഎയുമായി ഇവരെ കസ്റ്റഡിയിൽ എടുത്തത്.
മൂവാറ്റുപുഴ ഡിവൈഎസ്പി കെ ആർ മനോജിന്റെ നേതൃതത്തിൽ ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഗോവയിൽ നിന്ന് വലിയ അളവിൽ കേരളത്തിൽ എത്തിച്ച് ചെറിയ അളവിലാക്കി വില്പന നടത്തി വരികയായിരുന്നു. അന്വേഷണ സംഘത്തിൽ മൂവാറ്റുപുഴ എസ് എച്ച് ഒ സുബിൻ ബിജു, എസ് ഐ ബി റോഷ്നി എഎസ്ഐ മാരായ പി എസ് സലിം., എം അനീഷ്, കെ. എ അനസ്,, സീനിയർ സി പി ഓ മാരായ വർഗീസ് റ്റി വേണാട്ട്, ഗീരിഷ്, സിപിഎം മാരായ മാരായ ഇർഫാൻ ഹബീബ് , സിജാസ്, ശ്രീജു, എം.കെ ഷിയാസ്, ദയേഷ്, ബഷീറ, എന്നിവരുമുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam