ഗ്രാമപഞ്ചായത്ത് ഓഫീസിലെ മോഷണം, മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടി പൊലീസ്; ചാവി അലക്ഷ്യമായി വെച്ചത് സുരക്ഷാവീഴ്ചയെന്ന് ആക്ഷേപം

Published : Nov 07, 2026, 12:45 AM IST
vengara panchayat office theft

Synopsis

വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന വൻ മോഷണക്കേസിലെ പ്രതിയെ പോലീസ് മണിക്കൂറുകൾക്കകം പിടികൂടി. ഐ.സി.ഡി.എസ് സെക്ഷനിൽ നിന്ന് ഡിജിറ്റൽ ഉപകരണങ്ങളാണ് ഇയാൾ കവർന്നത്. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയാണ് മോഷണത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

മലപ്പുറം: വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ നടന്ന വന്‍ മോഷണ കേസില്‍ പ്രതിയെ വേങ്ങര പൊലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി. ഐ.സി.ഡി.എസ്. സെക്ഷനില്‍ നിന്ന് സുപ്രധാന ഡിജിറ്റല്‍ ഉപകരണങ്ങള്‍ കവര്‍ന്ന കേസില്‍ കാട്ടീവീട്ടില്‍ ഇഹാബ് ഹംസ (44) ആണ് പിടിയിലായത്. നവംബര്‍ മൂന്നാം തീയതി വൈകീട്ട് 5:30-നും നവംബര്‍ നാലാം തീയതി രാവിലെയ്ക്കും ഇടയിലുള്ള സമയത്താണ് സംഭവം നടന്നത്. രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും നഷ്ടപ്പെട്ട വിവരവും ഓഫീസിലെ ഫയലുകള്‍ വാരിവലിച്ചിട്ട നിലയിലും കണ്ടത്.

തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വേങ്ങര പൊലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഓഫീസ് പ്രവര്‍ത്തന സമയത്ത് കെട്ടിടത്തിന്റെ ചാവികള്‍ അലക്ഷ്യമായി വെച്ചതാണ് പ്രതിക്ക് കൃത്യം എളുപ്പമാക്കാന്‍ കാരണമായതെന്നും ഇത് ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. അതേസമയം, പ്രതി വെങ്കുളം സ്വദേശിയാണെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്നും, ഇയാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വേങ്ങര മാര്‍ക്കറ്റ് റോഡിലേക്ക് താമസം മാറിയതാണെന്നും പ്രദേശവാസികള്‍ പറയുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കക്കൂസ് മാലിന്യം കലർന്ന ജലം കുടിവെള്ള സ്രോതസ്സിലേക്ക് ഒഴുക്കിയെന്ന് പരാതി; ഇടുക്കിയില്‍ കെട്ടിട ഉടമയ്ക്ക് പിഴ
തിരുവനന്തപുരത്ത് നിര്‍മ്മാണം നിര്‍ത്തിവെച്ച നിന്ന് ഫ്ലാറ്റിൽ അസ്ഥികൂടം കണ്ടെത്തി