'കുടിക്കാൻ കലക്കവെള്ളം': മേയറുടെ കാറിൽ ചെളിവെള്ളം ഒഴിച്ചു, കാറിടിച്ച് കൊല്ലാൻ നോക്കിയെന്ന് കൗൺസിലർമാർ

Published : Apr 05, 2022, 08:40 PM IST
'കുടിക്കാൻ കലക്കവെള്ളം': മേയറുടെ കാറിൽ ചെളിവെള്ളം ഒഴിച്ചു, കാറിടിച്ച് കൊല്ലാൻ നോക്കിയെന്ന് കൗൺസിലർമാർ

Synopsis

കുടിവെള്ളത്തിന് പകരം ചെളിവെള്ളം വിതരണം ചെയ്തെന്നാരോപിച്ച് തൃശ്ശൂർ കോർപ്പറേഷൻ  (Thrissur Corporation)  മേയറുടെ കാറിൽ പ്രതിപക്ഷം ചെളിവെള്ളം ഒഴിച്ചു.

തൃശ്ശൂർ: കുടിവെള്ളത്തിന് പകരം ചെളിവെള്ളം വിതരണം ചെയ്തെന്നാരോപിച്ച് തൃശ്ശൂർ കോർപ്പറേഷൻ  (Thrissur Corporation)  മേയറുടെ കാറിൽ പ്രതിപക്ഷം ചെളിവെള്ളം ഒഴിച്ചു. പ്രതിഷേധിച്ചവരെ മേയർ കാറിടിച്ച് കൊല്ലാൻ നോക്കിയതായി കൗൺസിലർമാർ ആരോപിക്കുന്നു. 

മേയറുടെ ചേമ്പറിലും ലും കൗൺസിൽ ഹാളിലുമായി  പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചു.  മേയറുടെ ചേമ്പറിൽ അതിനാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. വൈകുന്നേരം നാല് മണിക്കാണ് കൗൺസിൽ യോ​ഗം ചേരാനിരുന്നത്. ഇതിനായി മേയർ സ്ഥലത്തെത്തി. ഈ സമയത്ത് കൗൺസിലർമാർ മേയറുടെ കോലവുമായാണ് എത്തിയത്. കോലത്തിൽ ചെളിവെള്ളം ഒഴിക്കാനായിരുന്നു പദ്ധതി. 

ഇതറിഞ്ഞ മേയർ കോർപ്പറേഷൻ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയി. കോൺ​ഗ്രസ് കൗൺസിലർമാർ വിടാതെ മേയറെ പിന്തുടർന്നു. തുടർന്ന് മേയറുടെ ചേമ്പറിന് മുന്നിൽ പ്രതിഷേധം തുടങ്ങി. തുടർന്ന് കൗൺസിലർമാർ കാറിന് മുന്നിൽ മേയറെ തടയുകയായിരുന്നു. കാർ മുന്നോട്ടെടുത്തപ്പോൾ‌ ഒരു കൗൺസിലർക്ക് പരിക്കേറ്റു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 

യുഡിഎഫ് കൗൺസിലർമാർ മേയറുടെ ചേമ്പറിൽ കുത്തിയിരുന്നും കിടന്നും പ്രതിഷേധിച്ചു. മേയർ ഇവിടേക്ക് തിരിച്ചുവരണമെന്നും മാപ്പ് പറയണമെന്നുമായിരുന്നു  ഇവരുടെ പ്രധാന ആവശ്യം. കയ്യിലുള്ള കുപ്പികളിലുള്ളതുപോലെ കലക്കവെള്ളമാണ് 55 ഡിവിഷനുകളിലും കുടിവെള്ളമായി വിതരണം ചെയ്യുന്നതെന്നാണ് കൗൺസിലർമാർ ആരോപിക്കുന്നത്. 

മലപ്പുറത്തെ പള്ളി പെയിന്‍റടിച്ച് മോടി കൂട്ടി സൂര്യ നാരായണൻ, ഇത് മതസൌഹാർദ മാതൃക

മലപ്പുറം: റംസാന് മുമ്പ് പള്ളികളില്‍ പെയിന്‍റടിക്കലും വൃത്തിയാക്കലും പതിവ് കാഴ്ച്ചയാണ്. എന്നാല്‍ മലപ്പുറം (Malappuram) വറ്റല്ലൂരിലെ മസ്ജിദുല്‍ ഉമറുല്‍ ഫാറൂഖ് പള്ളിയിലെ പെയിന്‍റടിയില്‍ (Painting) അൽപ്പം വ്യത്യാസമുണ്ട്. അത് മത സൗഹാര്‍ദ്ദത്തിന്‍റെ (Religious Harmony) കഥകൂടിയാണ്.  മലപ്പുറത്ത് നിന്ന് മതസൗഹാര്‍ദ്ദത്തിന്‍റെ നിരവധി കഥകള്‍ നേരത്തെ വന്നിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് റംസാൻ കാലത്ത് പുതിയൊരു കഥ സൂര്യനാരായണൻ എഴുതിച്ചേർക്കുന്നു. 

പള്ളിയുടെ അയല്‍വാസിയായ സൂര്യനാരായണൻ 45000 രൂപ ചിലവിട്ടാണ് പള്ളി പെയിന്‍റടിച്ച് മോടി കൂട്ടിയത്. റംസാൻ അടുത്തെത്തിയിട്ടും കുറുവ വില്ലേജ് ഓഫീസിന് സമീപത്തെ ഉമറുൽ ഫാറൂഖ് മസ്ജിദ് പെയിന്റടിക്കുകയോ പുതുക്കയോ ചെയ്തിട്ടുണ്ടായിരുന്നില്ല. 

മുസ്ലിം വീടുകളും ആരാധനാലയങ്ങളും വൃത്തിയാക്കി റംസാനെ വരവേൽക്കാൻ തയ്യാറാകുമ്പോൾ ഈ നിസ്‌കാരപ്പള്ളി പെയിന്റ് ചെയ്യാത്ത കാര്യം ശ്രദ്ധയിൽപ്പെട്ട ഖത്തറിൽ ജോലി ചെയ്യുന്ന സൂര്യനാരായണൻ തന്റെ കർത്തവ്യമായികണ്ട് സ്വയം മുന്നോട്ടു വന്ന് ജോലി ഏറ്റെടുക്കുകയായിരുന്നു. 

പള്ളിക്കമ്മിറ്റിയുടെ അനുമതി കിട്ടിയതോടെ സൂര്യനാരായണൻ തന്നെ ജോലിക്കാരെ ഏർപ്പാടാക്കി. തിരികെ പ്രവാസലോകത്തേക്ക് മടങ്ങിയ സൂര്യനാരായണൻ സഹോദരൻ അജയകുമാർ വഴിയാണ് ജോലികൾ പൂർത്തിയാക്കിയത്. ഒരാഴ്ചയോളമായിരുന്നു ജോലിയുണ്ടായിരുന്നത്. നോമ്പ് തുടങ്ങുന്നത് രണ്ട് ദിവസം മുമ്പ് തന്നെ പെയിന്റിംഗ് പൂർത്തിയാക്കുകയും ചെയ്തു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ് സൂര്യനാരായണന്റെയും പള്ളിയുടെയും ആ നാടിന്റെയും മതസൌഹാർദ്ദം. 

PREV
click me!

Recommended Stories

തള്ള് തള്ള് തള്ള്...!ജീവനുള്ള കൂറ്റൻ തിമിംഗല സ്രാവ് മത്സ്യബന്ധന വലയിൽ കുരുങ്ങി കരയ്ക്കടിഞ്ഞു, പ്രദേശവാസികൾ രക്ഷപ്പെടുത്തി
പോസ്റ്റ് ഓഫീസ് ഇനി 'ഓൾഡ് സ്കൂൾ' അല്ല! കേരളത്തിലെ ആദ്യ 'ജെൻ-സി' കൗണ്ടർ കോട്ടയം സിഎംഎസ് കോളേജിൽ