
തിരുവനന്തപുരം: ചിക്കൻ കറിയുടെ അളവു കുറഞ്ഞതിൽ ബാറിലെ ജീവനക്കാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ച രണ്ടു പേർ പിടിയിൽ. കോവളം സ്വദേശികളായ രണ്ട് പേരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്.കോവളം സ്വദേശികളായ ഷാഫി(30),യാസീൻ (25) എന്നിവരാണ് അറസ്റ്റിലായത്. ബൈപാസിന് സമീപത്തെ ഒരു ബാറിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടെ ചിക്കൻ കറി ഓർഡർ ചെയ്ത ഇവർക്ക് ലഭിച്ച കറി അളവ് കുറവായിരുന്നെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ ജീവനക്കാരൻ ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പിടിയിലായ ഷാഫിക്കെതിരെ നിരവധി ക്രമിനൽ കേസുകളുണ്ടെന്നും സ്റ്റേഷനിലെ റൗഡി പട്ടികയിലുൾപ്പെട്ടയാളുമാണെന്നും പൊലീസ് അറിയിച്ചു.ഇരുവർക്കുമെതിരെ നിയമനടപടികൾ സ്വീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam