
കാസർകോട്: അമ്മയുടെ വീട്ടിൽ പെരുന്നാൾ ആഘോഷിക്കാനെത്തിയ പിഞ്ചുബാലികയെ നായ ആക്രമിച്ചു. കുട്ടിയുടെ മുഖം നായകടിച്ചു വികൃതമാക്കി. കാഞ്ഞങ്ങാട് ഇക്‌ബാൽ ജംഗ്‌ഷനിലെ അബുള്ളയുട മകൾ ഷിദയ്ക്കാണ് (6) നായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്. ഉമ്മ ഫഫീനയുടെ വീടായ പരപ്പ എടത്തോട് ബുധനാഴ്ച്ച പെരുന്നാൾ ആഘോഴത്തിനു എത്തിയതായിരുന്നു ഷിദ.
വ്യഴാഴ്ച രാവിലെ വീട്ടുമുറ്റത്തു മറ്റുകുട്ടികൾക്കൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെ നായ ആക്രമിക്കുകയായിരുന്നു. അയൽവാസിയുടെ വളർത്തുനായയാണ് കുട്ടിയെ ആക്രമിച്ചത്. സ്ഥിരം അക്രമകാരിയായ നായ കുട്ടിയെ കടിച്ചു കുടയുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.
കുട്ടിയുടെ നെറ്റിയിലും മുഖത്തുമാണ് പരിക്ക്. നാട്ടുകാർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ പരിക്ക് ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാഞ്ഞങ്ങാട് ലിറ്റിൽ ഫ്‌ളവർ ഇഗ്ളീഷ് മീഡിയം സ്‌കൂളിലെ യു.കെ.ജി.വിദ്യാർത്ഥിനിയാണ് ഷിദ. വിദേശത്തായിരുന്ന പിതാവ് അബുദുള്ള പെരുന്നാൾ അവധിക്ക് നാട്ടിലെത്തിയത് ആഘോഷിക്കാനാണ് ഷിദ ഉമ്മയുടെ വീടായ എടത്തോട് എത്തിയത്.
പട്ടികവർഗ്ഗ വിഭാഗത്തിൽ പ്പെട്ട സൂപ്പി മാധവൻ മൃഗങ്ങളെയും മറ്റും വേട്ടയാടാൻ പരിശീലിപ്പിച്ച നായയെ എന്നും അഴിച്ചു വിട്ട് ആളുകൾക്ക് നേരെ ആക്രമണം നടത്തുക പതിവാണെന്നും ഇയാൾക്കെതിരെ നടപടി ഉണ്ടാകണമെന്നും നാട്ടുകാർ പറയുന്നു. വെള്ളരിക്കുണ്ട് പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam