
തിരുവനന്തപുരം : തിരുവനന്തപുരത്തെ കലാഭവൻ തിയറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടി വില ഈടാക്കുന്നത് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിര്‍ദേശിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി, സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി, നഗരസഭാ സെക്രട്ടറി എന്നിവർ പരാതി പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിര്‍ദേശം.
പോപ്പ്കോണിന് 60 രൂപയാണ് വില രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, 100 രൂപയാണ് ഈടാക്കുന്നത്. ചലച്ചിത്ര വികസന കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള കലാഭവൻ തിയറ്ററിന് സമാനമാണ് തിരുവനന്തപുരം നഗരത്തിലെ മറ്റ് തിയറ്ററുകളിലും വില ഈടാക്കുന്നതെന്ന് പരാതിക്കാരൻ പറയുന്നു. കല്ലറ കോട്ടൂർ സ്വദേശി വഹീദ് സമർപ്പിച്ച പരാതിയിലാണ് നടപടി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam