നാടക കലാകാരനെ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹം അഴുകിയ നിലയിൽ; മരണത്തിൽ ദുരൂഹത

Published : Jul 08, 2022, 10:17 PM ISTUpdated : Jul 08, 2022, 10:23 PM IST
നാടക കലാകാരനെ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹം അഴുകിയ നിലയിൽ; മരണത്തിൽ ദുരൂഹത

Synopsis

മരണ കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് ഇൻക്വസ്റ്റിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

പത്തനംതിട്ട: കുമ്പളാംപൊയ്കയിൽ നാടക കലാകാരനെ മരിച്ചനിലയിൽ കണ്ടെത്തി. വടശേരിക്കര സ്വദേശി സ്വദേശി ബിനീഷ് (42) ആണ് മരിച്ചത്. ഇയാൾ ജോലി ചെയ്യുന്ന സ്ഥാനത്താണ് മൃതദേഹം കണ്ടത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ബുധനാഴ്ചയാണ് ഇയാളെ അവസാനമായി ഫോണിൽ കിട്ടിയത്. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് ഇൻക്വസ്റ്റിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

പത്തനംതിട്ടയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയത് പട്ടാപ്പകൽ, നാട്ടുകാരുടെ ജാഗ്രത രക്ഷ; പ്രതികൾ പിടിയിൽ

റാന്നി: മുറ്റത്ത് സൈക്കിൾ ചവുട്ടിക്കൊണ്ടിരുന്ന രണ്ടുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച നാടോടികൾ അറസ്റ്റിലായ സംഭവത്തിൽ രക്ഷയായത് നാട്ടുകാരുടെ ജാഗ്രത. മധ്യപ്രദേശ് ദിൻഡോറി മോഹതാരാ വീട്ടു നമ്പർ 75-ൽ നങ്കുസിങ് (27), മധ്യപ്രദേശ് പിൻഖി പാഖ്ടല ഖർഗഹന വാർഡ് നമ്പർ 16-ൽ രമേശ്കുമാറിന്‍റെ ഭാര്യ സോണിയ ദുർവ്വേ (27) എന്നിവരാണ് വെച്ചൂച്ചിറ പൊലീസിന്റെ പിടിയിലായത്. മകൻ മുറ്റത്ത് കളിക്കുമ്പോൾ വീട്ടുജോലിയിൽ മുഴുകിയ അമ്മയും അമ്മൂമ്മയും അറിയാതെയാണ് കുഞ്ഞിനെ സംഘം തട്ടിക്കൊണ്ടുപോയത്. എന്നാൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരുടെ മുന്നിൽ പെട്ടതോടെയാണ് വഴിത്തിരിവായത്. നാട്ടുകാർ ഇവരെ തടഞ്ഞതിന് പിന്നാലെ കുഞ്ഞിനെ തേടി അമ്മയും അമ്മൂമ്മയും നിലവിളിച്ചുകൊണ്ട് ഇവിടെയെത്തുകയായിരുന്നു.

വിവാഹ വാഗ്ദാനം നൽകി പീഡനം; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

 വെച്ചൂച്ചിറ കൊല്ലമുള വെൺകുറിഞ്ഞിയിൽ ഇന്ന് രാവിലെ പത്തിനാണ് സംഭവം. പുള്ളോലിക്കൽ വീട്ടിൽ കിരണിന്റെയും സൗമ്യയുടെയും മകൻ വൈഷ്ണവിനെയാണ് (2) പ്രതികൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ആഹാരം കഴിച്ചശേഷം കുട്ടി സൈക്കിൾ ചവിട്ടുന്നത് കണ്ടിട്ടാണ് അമ്മ സൗമ്യാ കിരൺ വീട്ടിൽ അടുക്കളപ്പണിയിൽ ഏർപ്പെട്ടത്. സൗമ്യയും ഭർത്താവിന്റെ മാതാപിതാക്കളും വൈഷ്ണവുമാണ് വീട്ടിൽ താമസിക്കുന്നത്. കിരൺ വിദേശത്താണ്. 
ഭർത്താവിന്റെ അമ്മയും ഈ സമയം വീട്ടിലുണ്ടായിരുന്നു. അൽപം കഴിഞ്ഞ് മുറ്റത്ത് അനക്കം കേൾക്കാതെയായപ്പോൾ സംശയം തോന്നിയ സൗമ്യയും കുട്ടിയുടെ വല്യമ്മയും പരിസരമാകെ തിരഞ്ഞു. എന്നാൽ കുഞ്ഞിനെ കണ്ടെത്താനായില്ല. സൈക്കിൾ  വീടിനു മുന്നിലെ റോഡിൽ മറിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. ബഹളം വച്ച് ഇരുവരും രണ്ടു ഭാഗത്തേക്ക് കുട്ടിയെ അന്വേഷിച്ച് പാഞ്ഞു.

മഴ രാത്രി കനത്തേക്കും, എല്ലാ ജില്ലകളിലും സാധ്യത

ഈ സമയം വീട്ടിൽ നിന്നും 150 മീറ്റർ മാറി രണ്ടുപേർ കുട്ടിയുടെ കയ്യിൽ പിടിച്ചു നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സംശയം തോന്നി നാടോടികളെ തടഞ്ഞു നിർത്തിയിരുന്നു. തുടർന്ന് വിവരമറിഞ്ഞെത്തിയ പൊലീസ് ഇരുവരെയും സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

നാടക കലാകാരനെ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹം അഴുകിയ നിലയിൽ; മരണത്തിൽ ദുരൂഹത

വീട്ടുമുറ്റത്ത് അതിക്രമിച്ചകയറിയ നാടോടികൾ ഭിക്ഷാടനത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കാൻ തട്ടിക്കൊണ്ടുപോയതാണോ എന്നുതുടങ്ങിയ കാര്യങ്ങൾ വിശദമായി അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. അതിക്രമിച്ചുകടക്കലിനും തട്ടിക്കൊണ്ടുപോകലിനും പുറമെ ബാലനീതി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും ചേർത്ത് അന്വേഷണം ഊർജ്ജിതപ്പെടുത്താനും, ഇവർക്കൊപ്പം വേറെയും അംഗങ്ങൾ ഉണ്ടോ എന്നതും മറ്റും മറ്റും വിശദമായി അന്വേഷിക്കാനും നിർദേശിച്ചിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

പത്തനംതിട്ടയിൽ വീട്ട് മുറ്റത്ത് കളിച്ച രണ്ട് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം; പരിസരം അരിച്ചു പെറുക്കി പൊലീസ്, സമീപത്തെ പറമ്പിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി
കെഎസ്ആർടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്