തൂണേരിയിൽ രണ്ട് വയസ്സുകാരന്റെ തല പൂര്‍ണമായും അലൂമിനിയം പാത്രത്തില്‍ താഴ്ന്നു; ഒടവില്‍ രക്ഷകരായി ഫയ‍ര്‍ഫോഴ്സ്

Published : Sep 22, 2025, 07:04 PM IST
Kerala fireforce

Synopsis

കോഴിക്കോട്ട് കളിക്കുന്നതിനിടെ തലയിൽ അലൂമിനിയം പാത്രം കുടുങ്ങിയ രണ്ട് വയസ്സുകാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വീട്ടുകാരുടെ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ഫയർ സ്റ്റേഷനിലെത്തിക്കുകയായിരുന്നു

കോഴിക്കോട്: കളിക്കുന്നതിനിടെ അബദ്ധത്തില്‍ അലൂമിനിയം പാത്രം തലയില്‍ കുടുങ്ങിയ രണ്ട് വയസ്സുകാരന് തുണയായി അഗ്നിരക്ഷാസേന. നാദാപുരം തൂണേരി കളത്തറ അനസ് ഹസ്സന്റെ മകന്‍ ആമീന്‍ ശഅ്‌ലാന്റെ തലയിലാണ് ഇന്നലെ വൈകീട്ടോടെ പാത്രം കുടുങ്ങിയത്. വീട്ടില്‍ അടുക്കളയില്‍ വച്ചാണ് കുഞ്ഞിന് അപകടമുണ്ടായത്. പാത്രം ഉപയോഗിച്ച് കളിക്കുന്നതിനിടെ തലയില്‍ വയ്ക്കുകയും, തല പാത്രത്തിനുള്ളില്‍ കുടുങ്ങിപ്പോവുകയുമായിരുന്നു. കുട്ടിയുടെ ബഹളം കേട്ടെത്തിയ വീട്ടുകാര്‍ കഴിയാവുന്ന വിധത്തിലെല്ലാം പരിശ്രമിച്ചെങ്കിലും പുറത്തെടുക്കാനായില്ല.

ഒടുവില്‍ അഗ്നിരക്ഷാ നിലയത്തില്‍ കുഞ്ഞിനെയുമെടുത്ത് ചെല്ലുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഇലക്ട്രിക് കട്ടര്‍, മറ്റല്‍ കട്ടര്‍ എന്നിവ ഉപയോഗിച്ച് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പരിക്കൊന്നുമേല്‍ക്കാതെ ആമിനിനെ രക്ഷിച്ചത്. പാത്രത്തിന്റെ കട്ടി കൂടിയതും ഭയന്നുപോയ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതും രക്ഷാപ്രവര്‍ത്തനം ദീര്‍ഘിപ്പിച്ചു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ മുഹമ്മദ് സാനിജ്, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ ശിഖിലേഷ്, അജേഷ്, അശ്വിന്‍, ശ്യാംജിത്ത് കുമാര്‍, ജിഷ്ണു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി