ബത്തേരി നഗരത്തില്‍ ചുറ്റിത്തിരിയല്‍; സംശയം തോന്നി പരിശോധിച്ചപ്പോള്‍ കൂള്‍ലിപ്പും ഹാന്‍സും, അറസ്റ്റ്

Published : Oct 30, 2026, 08:00 AM IST
Sulthan Bathery Man Arrest

Synopsis

വയനാട് സുൽത്താൻ ബത്തേരിയിൽ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി ഒരാൾ പിടിയിൽ. നായ്ക്കട്ടി മാളപ്പുര റഷീദ് ആണ് പിടിയിലായത്. അസ്വാഭാവികമായി കണ്ട ഇയാളെ പരിശോധിച്ചതോടെയാണ് 80 പാക്കറ്റ് ഹാന്‍സും നാല് പാക്കറ്റ് കൂള്‍ലിപ്പും കണ്ടെടുത്തത്.

സുല്‍ത്താന്‍ ബത്തേരി: നിരോധിത പുകയില ഉല്‍പന്നങ്ങളുമായി നാല്‍പ്പത്തിമൂന്നുകാരനെ പൊലീസ് പിടികൂടി. നായ്ക്കട്ടി മാളപ്പുര റഷീദ് എന്നയാളെയാണ് ബത്തേരി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. നഗരത്തില്‍ ചുറ്റിത്തിരിയുന്നത് കണ്ട് പൊലീസ് പിടികൂടി പരിശോധിക്കുകയായിരുന്നു. തുടർന്ന് കയ്യിലുണ്ടായിരുന്ന സഞ്ചിയില്‍ നിന്ന് 80 പാക്കറ്റ് ഹാന്‍സും നാല് പാക്കറ്റ് കൂള്‍ലിപ്പുമാണ് പിടിച്ചെടുത്തത്. ബത്തേരി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ സി നൗഫലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കറുകപുത്തൂർ ക്വാറി അപകടം: ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
മലപ്പുറത്ത് നിന്നെത്തിയത് കക്കൂസ് മാലിന്യം തോട്ടില്‍ തള്ളാന്‍; പുലര്‍ച്ചെ ലോറി സഹിതം യുവാക്കളെ പിടികൂടി പൊലീസ്