
കോഴിക്കോട്: തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളിയ ലോറിയും ഇതിലുണ്ടായിരുന്ന യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. പെരിന്തല്‍മണ്ണ സ്വദേശി തോട്ടിപറമ്പില് വീട്ടില്‍ മുഹമ്മദ് അജ്മല്‍(22), മണ്ണാര്‍ക്കാട് സ്വദേശി പട്ടിക്കാടന്‍ വീട്ടില്‍ മുഹമ്മദ് നിസാര്‍(34), കൊണ്ടോട്ടി സ്വദേശി വടക്കേതൊടി വീട്ടില്‍ മുഹമ്മദ് ഷബീര്‍(30), പെരിന്തല്‍മണ്ണ സ്വദേശി ഷരീഫ് എന്നിവരെയാണ് മാലിന്യം കൊണ്ടുവന്ന ലോറി സഹിതം കുന്ദമംഗലം പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിക്കിടയില്‍ പുലര്‍ച്ചെ 1.25ന് കുന്ദമംഗലം കൊളായിത്താഴത്തെ മൂലത്തോട് മാമ്പുഴയുടെ കൈവഴിയിലുള്ള ചെറിയ തോട്ടിലേക്ക് ഇവര്‍ കക്കൂസ് മാലിന്യം തള്ളുകയായിരുന്നു. കെ എല്‍ 22 ആ 0056 നമ്പര്‍ ലോറിയിലാണ് നാല്‍വര്‍ സംഘം മാലിന്യവുമായി എത്തിയത്. ഈ പ്രദേശങ്ങളില്‍ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് പോലീസ് കര്‍ശന നിരീക്ഷണം നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്.
കുന്ദമംഗലം പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍മാരായ ഏലിയാസ് വി കെ, ദേവദാസ് , മാത്യു, അസി. സബ് ഇന്‍സ്പെക്ടര്‍ വിവേക്, ഷമീമ, സിവില്‍ പൊലീസ് ഓഫീസര്‍ ഷമീര്‍, ഹോം ഗാര്‍ഡ് രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. നാല് പേരെയും കോടതിയില്‍ ഹാജരാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam