കണ്ടെയ്‌നർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ മരിച്ചു, നിയന്ത്രണം വിട്ട ലോറി മീഡിയനിലിടിച്ച് നിന്നു

Published : Sep 20, 2026, 08:39 AM IST
saneesh death

Synopsis

ആലുവ പുളിഞ്ചോട്ടിയിൽ ചരക്കുമായി പോവുകയായിരുന്ന കണ്ടെയ്‌നർ ലോറി നിയന്ത്രണം വിട്ട് മീഡിയനിലിടിച്ചു. വാഹനമോടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്രൈവറായ ചാലക്കുടി സ്വദേശി പ്രഹ്ലാദൻ (55) മരിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്.

കൊച്ചി: ചരക്കുമായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കണ്ടെയ്‌നർ ലോറി ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി മീഡിയനിലിടിച്ചാണ് നിന്നത്. ചാലക്കുടി കാരപ്പാടം പാപ്പാത്ത് വീട്ടിൽ വേലപ്പന്റെ മകൻ പ്രഹ്ലാദൻ (55) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 7.30ഓടെ ദേശീയപാതയിൽ ആലുവ പുളിഞ്ചോട്ടിയിലായിരുന്നു അപകടം നടന്നത്. ലോറി മീഡിയനിൽ ഇടിച്ചതിന് പിന്നാലെ നാട്ടുകാർ ഓടിയെത്തി പ്രഹ്ലാദനെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അപകട സമയം ലോറിയിൽ മറ്റാരും ഉണ്ടായിരുന്നില്ല.

ആലുവയിൽ ചരക്ക് ഇറക്കിയ ശേഷം എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നടത്തി. അജിതയാണ് ഭാര്യ. മകൾ: പ്രീത. മരുമകൻ: സനീഷ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോയമ്പത്തൂർ, ഊട്ടി, തിരുപ്പതി... ഫോൺ പോലും ഉപയോ​ഗിക്കാതെ പലയിടങ്ങളിലായി ഒളിവിൽ; പോക്സോ കേസ് പ്രതി മാസങ്ങൾക്ക് ശേഷം പിടിയിൽ
തൃശ്ശൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; അപകടം ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടെ