ചേർത്തലയിൽ വാഹനാപകടത്തില്‍ ഡ്രൈവിങ് സ്കൂള്‍ ഉടമ മരിച്ചു

Published : Jan 05, 2026, 07:46 PM IST
Cherthala Death

Synopsis

ചേർത്തലയിൽ നടന്ന ഇരുചക്ര വാഹനാപകടത്തിൽ രേവതി ഡ്രൈവിങ് സ്കൂൾ ഉടമ കെ കെ സതീശൻ (60) മരിച്ചു. ഞായറാഴ്ച രാത്രി കാളികുളത്ത് വെച്ച് നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സതീശൻ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. 

ചേര്‍ത്തല: ഇരുചക്ര വാഹനാപകടത്തില്‍ ഡ്രൈവിങ് സ്കൂള്‍ ഉടമ മരിച്ചു. ചേര്‍ത്തല വാരനാട് കുപ്പക്കാട്ട് രേവതി ഡ്രൈവിങ് സ്കൂള്‍ ഉടമ കെ കെ സതീശന്‍ (60) ആണ് മരിച്ചത്. കെഎസ്ഇബി റിട്ട. ഓവര്‍സിയറാണ്. ഞായറാഴ്ച രാത്രി എട്ടിന് ചേര്‍ത്തല കാളികുളത്തു വച്ച് നിയന്ത്രണം വിട്ട ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സതീശനെ ചേര്‍ത്തല താലൂക്കാശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു. സംസ്കാരം വീട്ടുവളപ്പില്‍ നടത്തി. ഭാര്യ: ഗീത (സംഗീതാധ്യാപിക). മക്കള്‍: അഭിരാമി, അനന്തനാരായണന്‍.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർത്ഥിനിയ്ക്ക് പരിക്ക്; സംഭവം ആറ്റിങ്ങൽ ഗവ.ഗേൾസ് ഹൈസ്കൂളിൽ
ശുചിമുറി മാലിന്യം കൊണ്ട് വന്ന് തള്ളാനായി ഒരു നാട്! തൊട്ടടുത്ത് ദേശീയപാത, കണ്ടുപിടിക്കാൻ സിസിടിവി ക്യാമറകൾ പോലുമില്ല; വലഞ്ഞ് ജനം